From Wikipedia, the free encyclopedia
സസ്തനികളിൽ മാത്രം കണ്ടെത്തിയിട്ടുള്ള ഒരു ആന്റിബോഡിയാണ് (അല്ലെങ്കിൽ ഇമ്യൂണോഗ്ലോബുലിൻ (ഐജി) " ഐസോടൈപ്പ് ") ഇമ്മ്യൂണോഗ്ലോബുലിൻ ഇ ( ഐജിഇ ). പ്ലാസ്മ കോശങ്ങളാണ് ഐജിഇയെ ഉത്പാദിപ്പിക്കുന്നത്. ഐജിഇയുടെ മോണോമറുകളിൽ രണ്ട് ഖനശൃംഖലകളും (ε ശൃംഖല) രണ്ട് ലഘുശൃംഖലകളുമാണ് അടങ്ങിയിരിക്കുന്നത്. ε ശൃംഖലയിൽ ആന്റിബോഡി പോലുള്ള 4 കോൺസ്റ്റന്റ് ഡൊമൈനുകൾ (Cε1-Cε4) അടങ്ങിയിരിക്കുന്നു. [1] സ്കിസ്റ്റോസോമ മൻസോണി, ട്രിച്ചിനെല്ല സ്പൈറാലിസ്, [2] [3], ഫാസിയോള ഹെപ്പാറ്റിക്ക എന്നിവയുൾപ്പെടെ ചില പരാന്നഭോജികളായ ജീവികൾ മൂലമുള്ള അണുബാധയ്ക്കെതിരായ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിൽ ഐജിഇ പ്രധാന പങ്കുവഹിക്കുന്നു എന്നാണ് കരുതപ്പെടുന്നത്. [4] പ്ലാസ്മോഡിയം ഫാൽസിപ്പാറം പോലുള്ള ചില പ്രോട്ടോസോവൻ പരാദങ്ങൾക്കെതിരായുമുള്ള ശരീരത്തിന്റെ പ്രതിരോധത്തിലും ഐജിഇ ഭാഗഭാക്കാകുന്നുണ്ട്. [5] വിഷപദാർഥങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു പ്രതിരോധമായി ഐജിഇ പരിണമിച്ചിരിക്കാം. [6] [7] [8]
ഐജിഇയെരണ്ട് സ്വതന്ത്ര സംഘങ്ങൾ 1966ലും 1967ലുമായി ഒരേസമയമാണ് കണ്ടെത്തിയത്. [9] കിമിഷിഗെ ഇഷിസാക്കയും ഭാര്യയായ തെരുകൊ ഇഷിസാക്കയും കൊളറാഡോയിലെ ഡെൻവറിലുള്ള ചിൽഡ്രൻസ് ആസ്ത്മ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആന്റ് ഹോസ്പിറ്റലിൽ വെച്ചും [10] സ്വീഡനിലെ ഉപ്സാലയിൽ വെച്ച് എസ്. ജി. ഒ. ജൊഹാൻസണും ഹാൻസ് ബെന്നിച്ചും (എസ് വി) . [11] അവരുടെ സംയുക്ത പ്രബന്ധം 1969 ഏപ്രിലിൽ പ്രസിദ്ധീകരിച്ചു. [12]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.