ഒരേ ഗർഭകാലത്ത് ഉണ്ടാകുന്ന രണ്ട് സന്തതികളാണ് ഇരട്ടക്കുട്ടികൾ അഥവാ ഇരട്ടകൾ.[1] മോണോസൈഗോട്ടിക്, ഡൈസൈഗോട്ടിക് എന്നീ രണ്ടുതരമാണ് ഇരട്ടകൾ ഉള്ളത്. ഒരേ സിക്താണ്ഡത്തിൽ നിന്ന് വിഭജിതമാകുന്ന ഇരട്ടകൾക്ക് മോണോസൈഗോട്ടിക് എന്നും, രണ്ട് വ്യത്യസ്ത സിക്താണ്ഡങ്ങളിൽ നിന്ന് രൂപപ്പെടുന്ന ഇരട്ടകൾക്ക് ഡൈസൈഗോട്ടിക് എന്നും പറയുന്നു.[2] മനുഷ്യരിൽ സാധാരണയായ ഒരു ഗർഭകാലത്ത് ഒരുകുട്ടി എന്നത് സിംഗിൾടൺ എന്ന പേരിലാണ് പറയപ്പെടുന്നത്[3]. ഒന്നിലധികം കുട്ടികളെ പ്രസവിക്കുന്നതിനെ മൾട്ടിപ്പിൾ ബെർത്ത് എന്ന് പൊതുവെ വിളിക്കുന്നു.

Thumb
[പ്രവർത്തിക്കാത്ത കണ്ണി]നാസയുടെ മുൻ ബഹിരാകാശയാത്രികരായ മാർക്ക്, സ്കോട്ട് കെല്ലി എന്നീ ഇരട്ടകൾ.

സ്ഥിതിവിവരക്കണക്കുകൾ

മൊത്തം ജനനങ്ങളുടെ 90 ൽ 1 (1.1 ശതമാനം) ഇരട്ടയായാണ് സംഭവിക്കുന്നത്.[4] ലോകമെമ്പാടുമുള്ള ഓരോ 1000 പ്രസവങ്ങളിൽ 8 എന്ന നിരക്കിൽ ഡൈസൈഗോട്ടിക് ഇരട്ടകളും, 3 എന്ന നിരക്കിൽ മോണോസൈഗോട്ടിക് ഇരട്ടകളും കാണപ്പെടുന്നു. [5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.