![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a9/Langaa_egeskov_rimfrost.jpg/640px-Langaa_egeskov_rimfrost.jpg&w=640&q=50)
ഇലപൊഴിയും വനങ്ങൾ
തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങൾ / From Wikipedia, the free encyclopedia
സാധാരണയായി തണുപ്പുകാലത്തും വരണ്ട കാലാവസ്ഥകളിലും ഇലകളില്ലാതെ നിൽക്കുന്ന മരങ്ങളാണ് ഇത്തരം വനങ്ങളിൽ ഉള്ളത്. നിത്യഹരിതവനങ്ങളിൽനിന്നു വ്യത്യസ്തമായി ഇവയെ പരിഗണിക്കാം. വേനലിനു ശേഷം മഴ തുടങ്ങുന്നതോടെ ജലലഭ്യത വർദ്ധിക്കുകയും ഇത്തരം വൃക്ഷങ്ങൾ പുതിയ ഇലകളോടെ പൂർവ്വതാരുണ്യം വീണ്ടെടുക്കുകയും ചെയ്യുന്നു. പച്ച, ഇളംചുവപ്പ്, ചുവപ്പ് മുതലായ പല നിറങ്ങളിൽ കുരുന്നിലകൾ ഉണ്ടാകുന്നു. സാവധാനം കുരുന്നിലകൾ കടുംപച്ച നിറത്തിലുള്ള വലിയ ഇലകളായി മാറുന്നു. മഴ കനക്കുന്നതോടുകൂടി വനഭൂമി വീണ്ടും പച്ച നിറത്തിലാകുന്നു. വൃക്ഷങ്ങളിൽ പടർ ചെടികളുടെ ആവരണവും ഉണ്ടാകുന്നു. ഈ അവസരത്തിൽ ഇലപൊഴിയും കാടുകളെ നിത്യഹരിത വനങ്ങളിൽ നിന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
![]() |
![]() |