ഇർമ ഗ്രെസി
From Wikipedia, the free encyclopedia
മാനവചരിത്രത്തിലെ ഏറ്റവും ക്രൂരകളായ സ്ത്രീകളിൽ ഒരാളായിരുന്നു ഇർമ ഗ്രെസി (Irma Grese).[1] (7 ഒക്ടോബർ1923 – 13 ഡിസംബർ 1945). റാവൺസ് ബ്രക്കിലെയും ഓഷ്വിറ്റ്സിലെയും നാസി കോൺസ്ൻട്രേഷൻ ക്യാമ്പുകളിലെ വനിതാ ഷുട്സ്റ്റാഫൽ ഗാർഡും ബെർജെൻ-ബെൽസൻ ക്യാമ്പിലെ സ്ത്രീകളുടെ ക്യാമ്പിലെ വാർഡനും ആയിരുന്നു ഇവർ.[2]
വസ്തുതകൾ ഇർമ ഗ്രെസി, Nickname ...
ഇർമ ഗ്രെസി | |
---|---|
Nickname | The Beautiful Beast Die Hyäne von Auschwitz ("ഓഷ്വിറ്റ്സിലെ കഴുതപ്പുലി") |
ജനനം | 7 ഒക്ടോബർ1923 Wrechen, Free State of Mecklenburg-Strelitz, Germany |
മരണം | 13 ഡിസംബർ 1945(1945-12-13) (പ്രായം 22) Hamelin, Germany |
ദേശീയത | Nazi Germany |
വിഭാഗം | ഷുട്സ്റ്റാഫൽ |
ജോലിക്കാലം | 1942–1945 |
പദവി | SS-Helferin |
യൂനിറ്റ് |
|
അടയ്ക്കുക
മാനവരാശിക്കെതിരെയുള്ള ക്രൂരതകൾക്കായി വിചാരണ ചെയ്യപ്പെട്ട ഗ്രെസിയെ 22 -ആം വയസ്സിൽ തൂക്കിക്കൊന്നു. നിയമപ്രകാരം 20 -ആം നൂറ്റാണ്ടിൽ ബ്രിട്ടനിൽ വധശിക്ഷ നൽകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായിരുന്നു അവർ. ഓഷ്വിറ്റ്സിലെ കഴുതപ്പുലി എന്നായിരുന്നു അന്തേവാസികൾക്കിടയിൽ അവർ അറിയപ്പെട്ടിരുന്നത്.(ജർമ്മൻ: die Hyäne von Auschwitz).[3][4][5][6]