ഇ. അഹമ്മദ്
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി / From Wikipedia, the free encyclopedia
മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും, 25 ലേറെ വർഷക്കാലം ലോകസഭയിൽ മലപ്പുറം മഞ്ചേരി പൊന്നാനി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച അംഗവും,മുസ്ലീംലീഗ് ദേശീയ പ്രസിഡന്റുമായിരുന്നു എടപ്പകത്ത് അഹമ്മദ് എന്ന ഇ. അഹമ്മദ്. (ജനനം 29 ഏപ്രിൽ 1938 - മരണം 1 ഫെബ്രുവരി 2017. പതിനാലാം ലോകസഭയിലെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്നു. പതിനഞ്ചാം ലോകസഭയിലും കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കാലം കേന്ദ്രമന്ത്രിയായിരുന്നതിന്റെ ബഹുമതിയും 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ കേരളത്തിൽ വച്ചേറ്റവും വലിയ ബഹുഭൂരിപക്ഷത്തിന് എം പി യായി തെരഞ്ഞെടുക്കപ്പെട്ടതും ഇ അഹമ്മദ് തന്നെയാണ്. 2017 ഫെബ്രുവരി ഒന്നിന് പുലർച്ചെ രണ്ടേകാലോടെ ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.[1]
വസ്തുതകൾ ഇ. അഹമ്മദ്, പാർലമെന്റംഗം ...
ഇ. അഹമ്മദ് | |
---|---|
പാർലമെന്റംഗം | |
മണ്ഡലം | പൊന്നാനി ലോകസഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1938-04-29) 29 ഏപ്രിൽ 1938 (86 വയസ്സ്) കണ്ണൂർ, കേരളം |
മരണം | 01 ഫെബ്രുവരി 2017 ന്യൂഡൽഹി |
രാഷ്ട്രീയ കക്ഷി | മുസ്ലീംലീഗ് |
പങ്കാളി | പരേതയായ സുഹറ അഹമ്മദ് |
കുട്ടികൾ | 2 പുത്രരും 1 മകളും |
വസതി | കണ്ണൂർ |
വെബ്വിലാസം | http://eahamed.com/ |
As of September 13, 2007 |
അടയ്ക്കുക