ഉത്തർപ്രദേശ്
ഇന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
26.85°N 80.91°E / 26.85; 80.91 ഭാരതത്തിൽ, ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ് (ഹിന്ദി: उत्तर प्रदेश, ഉർദു: اتر پردیش). ഉത്തർപ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാൽ ജനസംഖ്യ കൊണ്ട് ലോകത്തിലെ അഞ്ചാമത്തെ വലിയ രാഷ്ട്രമായി കണക്കാക്കാമെന്ന് വിശേഷിപ്പിക്കാറുണ്ട്. ലഖ്നൗ ആണ് തലസ്ഥാനം; കാൺപൂർ, ഏറ്റവും വലിയ നഗരമാണ്. പുരാണങ്ങളിലും പുരാതന ഭാരതീയചരിത്രത്തിലും പരാമർശിക്കപ്പെട്ടിട്ടുള്ള അനവധി സ്ഥലങ്ങൾ ഈ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ നെപ്പോളിയൻ എന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്[5], ഹർഷവർദ്ധന്റെ ആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. കൂടാതെ പിൽക്കാല ഇന്ത്യയുടെ ചരിത്രത്തിലെ പലഘട്ടങ്ങളും ഉത്തർപ്രദേശ് എന്ന സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു[5]. സിക്കന്ദർ ലോധി പണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്[5]. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു[5]. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽ ബിഹാരി വാജ് പേയ്, നരേന്ദ്ര മോഡി തുടങ്ങിയ നേതാക്കൾ ഈ സംസ്ഥാനത്തെ ലോക്സഭാ മണ്ഡലങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്[5].
ഉത്തർപ്രദേശ് उत्तर प्रदेश اتر پردیش | |||||
ഗംഗയുടെയും യമുനയുടെയും നാട് | |||||
Location of ഉത്തർപ്രദേശ് | |||||
രാജ്യം | ഇന്ത്യ | ||||
മേഖല | Awadh, Baghelkhand, Braj, Bundelkhand, Purvanchal, RohilKhand , Indo-Gangetic Plain | ||||
സംസ്ഥാനം | Uttar Pradesh | ||||
ജില്ല(കൾ) | 711 | ||||
Uttar Pradesh | 14 Nov 18342 | ||||
തലസ്ഥാനം | ലഖ്നൌ | ||||
ഏറ്റവും വലിയ നഗരം | കാൺപൂർ | ||||
ഏറ്റവും വലിയ മെട്രൊ | കാൺപൂർ | ||||
ഗവർണർ | ആനന്ദി ബെൻ പട്ടേൽ | ||||
മുഖ്യമന്ത്രി | യോഗി ആദിത്യ നാഥ് | ||||
നിയമസഭ (സീറ്റുകൾ) | Bicameral (404 + 108=512) | ||||
ലോകസഭാ മണ്ഡലം | parliamentary constituencies in Uttar Pradesh | ||||
ഹൈക്കോടതി | അലഹബാദ് ഹൈക്കോടതി | ||||
District Courts of India | |||||
ജനസംഖ്യ • ജനസാന്ദ്രത |
1,90,891,000[1] (1st) • 792/km2 (2,051/sq mi)[1] | ||||
സ്ത്രീപുരുഷ അനുപാതം | 111.4 ♂/♀ | ||||
സാക്ഷരത • പുരുഷൻ • സ്ത്രീ |
57.37% • 70.22% • 42.97% | ||||
ഭാഷ(കൾ) | ഹിന്ദി, ഉർദു | ||||
സമയമേഖല | IST (UTC+5:30) | ||||
വിസ്തീർണ്ണം | 2,43,286 km2 (93,933 sq mi) | ||||
കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Cfa (Köppen) • 31 °C (88 °F) • 46 °C (115 °F) • 6 °C (43 °F) | ||||
Governing body | ഇന്ത്യ ഗവണ്മെന്റ്, ഉത്തർപ്രദേശ് സർക്കാർ | ||||
കോഡുകൾ
| |||||
ISO 3166-2 | IN-UP | ||||
Footnotes
| |||||
വെബ്സൈറ്റ് | www.upgov.nic.in | ||||
ഉത്തർപ്രദേശ് സർക്കാരിന്റെ മുദ്ര |
ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്രഭരണപ്രവിശ്യയായ ഡൽഹിയും ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും തെക്ക് മധ്യപ്രദേശും കിഴക്ക് ബീഹാറും സ്ഥിതിചെയ്യുന്നു. ഹിമാലയസാനുക്കളിലൂടെ നീളുന്ന വടക്ക് ഉത്തരാഖണ്ഡും[ക], നേപ്പാളുമായുള്ള അന്താരാഷ്ട്ര അതിർത്തിയുമാണ്. ഇക്കാരണംകൊണ്ട് ഉത്തർപ്രദേശിനെ ഇന്ത്യയുടെ അതിർത്തി സംസ്ഥാനങ്ങളിൽ ഒന്നായി ഗണിക്കാവുന്നതാണ്. ഉത്തർപ്രദേശിന്റെ മറ്റ് അതിരുകളും ഏറെക്കുറെ നൈസർഗിക വിഭാജകങ്ങളുമായി പൊരുത്തപ്പെട്ടിരിക്കുന്നു; പടിഞ്ഞാറ് യമുനാനദിയും തെക്കുപടിഞ്ഞാറും തെക്കും വിന്ധ്യാപർവതനിരകളും കിഴക്ക് ഗണ്ഡക് നദിയും ആണ് അതിരുകളായി നിർണയിക്കപ്പെട്ടിരിക്കുന്നത്.[6]