എം.എസ്. സുബ്ബുലക്ഷ്മി
നിരന്തരമായ സാധനകൊണ്ട് കർണ്ണാടക സംഗീതജ്ഞ / From Wikipedia, the free encyclopedia
നിരന്തരമായ സാധനകൊണ്ട് കർണ്ണാടക സംഗീതത്തിന്റെ ഉയരങ്ങൾ താണ്ടിയ അതുല്യ പ്രതിഭയായിരുന്നു എം എസ് സുബ്ബുലക്ഷ്മി. [Tamil:எம்.எஸ். சுப்புலட்சுமி] (സെപ്റ്റംബർ 16, 1916 - ഡിസംബർ 11, 2004) എന്ന പേരിൽ അറിയപ്പെട്ടിരുന്ന മധുരൈ ഷണ്മുഖവടിവ് സുബ്ബുലക്ഷ്മി.[1] അവർ ആലപിച്ച ശ്രീവെങ്കടേശ സുപ്രഭാതത്തിലൂടെ ഇന്ത്യക്കാരുടെ പ്രഭാതങ്ങളെ സംഗീതസാന്ദ്രമാക്കിയ സുബ്ബുലക്ഷ്മി മരണംവരെ ഭാരതീയരുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റി. ചലച്ചിത്ര പിന്നണിഗാനമേഖലയിൽ ശ്രദ്ധയൂന്നാതെ ഇത്രയേറെ ജനപ്രീതി നേടിയ സംഗീതപ്രതിഭകൾ ഇന്ത്യയിൽ വിരളമാണ്. 'ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങളുടെ കലവറ' എന്നാണ് മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ഈ വാനമ്പാടിയെ വിശേഷിപ്പിച്ചത്. 'വൃന്ദാവനത്തിലെ തുളസി' എന്നായിരുന്നു മഹാത്മജിയുടെ സംബോധന.[1]
എം.എസ്. സുബ്ബലക്ഷ്മി | |
---|---|
![]() സുബ്ബലക്ഷ്മിയുടെ ഒരു EMI റെക്കോർഡ് | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1916-09-16)സെപ്റ്റംബർ 16, 1916 മധുരൈ, മദ്രാസ് പ്രസിഡൻസി, ഇന്ത്യ |
ഉത്ഭവം | ഇന്ത്യ |
മരണം | ഡിസംബർ 11, 2004(2004-12-11) (പ്രായം 88) ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
വിഭാഗങ്ങൾ | കർണ്ണാടകസംഗീതം |
തൊഴിൽ(കൾ) | ശാസ്ത്രീയസംഗീതജ്ഞ |
വർഷങ്ങളായി സജീവം | 1930–2004 |
ലേബലുകൾ | HMV |
വിലക്കപ്പെട്ട സമൂഹമായ ദേവദാസികളുടെ ഇടയിൽനിന്ന് സംഗീതത്തിന്റെ ഉത്തുംഗങ്ങളിലെത്തിയ ചരിത്രമാണ് സുബ്ബുലക്ഷ്മിയുടേത്. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ചിരുന്ന കർണ്ണാടക സംഗീത രംഗത്തേക്ക് സധൈര്യം കടന്നുവന്ന് സംഗീതശുദ്ധി കൊണ്ടുമാത്രം നേട്ടങ്ങൾ വെട്ടിപ്പിടിച്ച ഇവർ ശാസ്ത്രീയ സംഗീതലോകത്തെ ഇതിഹാസമാണെന്ന് മനസ്സിലാക്കാം.