എം.എ. ബേബി
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവും, സി.പി.ഐ(എം) പോളിറ്റ്ബ്യൂറോ അംഗവും സാംസ്കാരിക പ്രവർത്തകനുമാണ് എം.എ. ബേബി. കൊല്ലം പ്രാക്കുളം സ്വദേശി. 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.
വസ്തുതകൾ എം.എ. ബേബി, കേരളത്തിലെ വിദ്യാഭ്യാസമന്ത്രി ...
എം.എ. ബേബി | |
---|---|
കേരളത്തിലെ വിദ്യാഭ്യാസമന്ത്രി | |
ഓഫീസിൽ 2011–2016 | |
മുൻഗാമി | ഇ.ടി. മുഹമ്മദ് ബഷീർ |
പിൻഗാമി | പി.കെ. അബ്ദുറബ്ബ് |
കേരള നിയമസഭ അംഗം | |
ഓഫീസിൽ 2006–2016 | |
മുൻഗാമി | കടവൂർ ശിവദാസൻ |
പിൻഗാമി | ജെ. മെഴ്സിക്കുട്ടി അമ്മ |
മണ്ഡലം | കുണ്ടറ |
സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം | |
പദവിയിൽ | |
ഓഫീസിൽ 19 ഏപ്രിൽ 2015 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1954-04-05) 5 ഏപ്രിൽ 1954 (70 വയസ്സ്) |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
പങ്കാളി | ബെറ്റി ലൂയിസ് |
അടയ്ക്കുക