![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/fb/Edavaka.Dwaraka_Church.jpg/640px-Edavaka.Dwaraka_Church.jpg&w=640&q=50)
എടവക ഗ്രാമപഞ്ചായത്ത്
വയനാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് / From Wikipedia, the free encyclopedia
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിൽ മാനന്തവാടി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് എടവക. ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 47.26 ചതുരശ്രകിലോമീറ്ററാണ്. അതിരുകൾ: വടക്കുഭാഗത്ത് മാനന്തവാടി പുഴയും, തവിഞ്ഞാൽ, മാനന്തവാടി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് പനമരം പഞ്ചായത്തും, തെക്കുഭാഗത്ത് വെള്ളമുണ്ട പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് തൊണ്ടർനാട് പഞ്ചായത്തുമാണ്.
2001 ലെ സെൻസസ് പ്രകാരം എടവക ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24746 ഉം സാക്ഷരത 86.45% ഉം ആണ്.