എപ്പിഡ്യൂറൽ അനസ്തീസ്യ
From Wikipedia, the free encyclopedia
സുഷുമ്നാ നാഡിക്ക് ചുറ്റുമുള്ള എപ്പിഡ്യൂറൽ സ്പെയ്സിലേക്ക് മരുന്ന് കുത്തിവയ്ക്കുന്ന ഒരു മെഡിക്കൽ അഡ്മിനിസ്ട്രേഷൻ രീതിയാണ് എപ്പിഡ്യൂറൽ അനസ്തീസ്യ. ലോക്കൽ അനസ്തെറ്റിക് ഏജന്റുകൾ, വേദനസംഹാരികൾ, റേഡിയോ കോൺട്രാസ്റ്റ് ഏജന്റുകൾ പോലുള്ള ഡയഗ്നോസ്റ്റിക് മരുന്നുകൾ, ഗ്ലൂക്കോകോർട്ടിക്കോയിഡുകൾ പോലുള്ള മറ്റ് മരുന്നുകൾ എന്നിവ നൽകുന്നതിന് എപ്പിഡ്യൂറൽ ഉപയോഗിക്കുന്നു. ചികിത്സയുടെ സമയം മുഴുവൻ എപ്പിഡ്യൂറൽ സ്പെയ്സിലേക്ക് ഒരു കത്തീറ്റർ(ട്യൂബ്) സ്ഥാപിക്കുന്നു.
എപ്പിഡ്യൂറൽ അഡ്മിനിസ്ട്രേഷൻ | |
---|---|
വളരെ ലളിതമായി ചേർത്ത ലംബർ എപ്പിഡ്യൂറൽ കത്തീറ്റർ. അയോഡിൻ ടിഞ്ചർ ഉപയോഗിച്ച് നിർദിഷ്ടസ്ഥലം ഒരുക്കിയിരിക്കുന്നു. ഡ്രസ്സിംഗ് ചെയ്യ്തിട്ടില്ല. കത്തീറ്ററിന്റെ ഷാഫ്റ്റിൽ ആഴത്തിലുള്ള അടയാളങ്ങൾ കാണാം. | |
ICD-9-CM | 03.90 |
MeSH | D000767 |
OPS-301 code | 8-910 |
1921-ൽ സ്പാനിഷ് മിലിട്ടറി സർജൻ ഫിഡൽ പേജ് ആണ് ബോധപൂർവമായ എപ്പിഡ്യൂറൽ അഡ്മിനിസ്ട്രേഷൻ എന്ന സാങ്കേതികത ആദ്യമായി വിവരിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിൽ 50% പ്രസവങ്ങളിലും എപ്പിഡ്യൂറൽ അനസ്തേഷ്യയുടെ ഉപയോഗം ഉൾപ്പെടുന്നു. എപ്പിഡ്യൂറൽ അനസ്തേഷ്യ സുഷുമ്നാ നാഡിയിലോ സമീപത്തോ ഉള്ള നാഡി നാരുകൾ വഴിയുള്ള സിഗ്നലുകൾ സംപ്രേക്ഷണം ചെയ്യുന്നത് തടയുന്നതിലൂടെ വേദന ഇല്ലാതാകുന്നു. ഇക്കാരണത്താൽ, പ്രസവസമയത്തും ശസ്ത്രക്രിയാ സമയത്തും വേദന നിയന്ത്രിക്കാൻ എപ്പിഡ്യൂറലുകൾ സാധാരണയായി ഉപയോഗിക്കുന്നു. പ്രസവസമയത്തും ശസ്ത്രക്രിയാ സമയത്തും വേദന ഒഴിവാക്കുന്നതിന് ഈ സാങ്കേതികവിദ്യ സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു, കൂടാതെ വായിലൂടെയോ ഇൻട്രാവണസ് ലൈനിലൂടെയോ വേദന മരുന്ന് നൽകുന്നതിനേക്കാൾ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമാണ്. എപ്പിഡ്യൂറൽ അനസ്തേഷ്യയെ കുറിച്ചുള്ള അബദ്ധധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.[1]