![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/6/6a/Elizabeth_Warren%252C_official_portrait%252C_114th_Congress.jpg/640px-Elizabeth_Warren%252C_official_portrait%252C_114th_Congress.jpg&w=640&q=50)
എലിസബത്ത് വാറെൻ
അമേരിക്കൻ രാഷ്ട്രീയക്കാരൻ / From Wikipedia, the free encyclopedia
എലിസബത്ത് ആൻ വാറൻ (ജനനം ജൂൺ 22, 1949) ഒരു അമേരിക്കൻ രാഷ്ട്രീയപ്രവർത്തകയും മുൻ അക്കാദമിക്കും ആണ്. 2013 മുതൽ മസാച്യുസെറ്റ്സ് നെ പ്രതിനിധീകരിക്കുന്ന മുതിർന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ ആണ്. മുമ്പ് പാപ്പരത്വ നിയമത്തിൽ സ്പെഷ്യലൈസ് ചെയ്ത ലോ സ്കൂൾ പ്രൊഫസറായിരുന്നു. ഡെമോക്രാറ്റിക് പാർട്ടി അംഗവും പുരോഗമനവാദിയുമായ വാറൻ സെനറ്റിലായിരിക്കുമ്പോൾ ഉപഭോക്തൃ സംരക്ഷണം, സാമ്പത്തിക അവസരം, സാമൂഹിക സുരക്ഷാ വല എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
എലിസബത്ത് വാറെൻ | |
---|---|
![]() | |
United States Senator from Massachusetts | |
പദവിയിൽ | |
ഓഫീസിൽ January 3, 2013 Serving with Ed Markey | |
മുൻഗാമി | Scott Brown |
Vice Chair of the Senate Democratic Caucus | |
പദവിയിൽ | |
ഓഫീസിൽ January 3, 2017 Serving with Mark Warner | |
Leader | Chuck Schumer |
മുൻഗാമി | Chuck Schumer |
Special Advisor for the Consumer Financial Protection Bureau | |
ഓഫീസിൽ September 17, 2010 – August 1, 2011 | |
രാഷ്ട്രപതി | Barack Obama |
മുൻഗാമി | Office established |
പിൻഗാമി | Raj Date |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Elizabeth Ann Herring (1949-06-22) ജൂൺ 22, 1949 (74 വയസ്സ്) Oklahoma City, Oklahoma, U.S. |
രാഷ്ട്രീയ കക്ഷി | Democratic (1996–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Republican (before 1996)[1] |
പങ്കാളികൾ | Jim Warren
(m. 1968; div. 1978)Bruce H. Mann
(m. 1980) |
കുട്ടികൾ | 2, including Amelia |
വസതി | Cambridge, Massachusetts |
ഒപ്പ് | ![]() |
വെബ്വിലാസം | Senate website |
ഹ്യൂസ്റ്റൺ സർവ്വകലാശാലയിൽ നിന്നും രുത്ഗെര്സ് ലോ സ്കൂളിൽ നിന്നുമായാണ് വാറൻ ബിരുദം നേടിയത്. ഹ്യൂസ്റ്റൺ സർവ്വകലാശാല, ഓസ്റ്റിനിലെ ടെക്സാസ് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി, ഒപ്പം ഹാർവാർഡ് യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള നിരവധി സർവകലാശാലകളിൽ പഠിപ്പിച്ചു. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് വാണിജ്യ നിയമരംഗത്തെ ഏറ്റവും സ്വാധീനിച്ച പ്രൊഫസർമാരിൽ ഒരാളായിരുന്നു അവർ. അഞ്ചെണ്ണം രചിക്കുകയും ആറ് പുസ്തകങ്ങളുടെ രചനയിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.