ഒട്ടകം
From Wikipedia, the free encyclopedia
"മരുഭൂമിയിലെ കപ്പൽ" എന്നറിയപ്പെടുന്ന ഒരു സസ്തനിയാണ് ഒട്ടകം. ക്യാമലിഡേ കുടുംബത്തിൽ പെടുന്ന ഇവ ഇംഗ്ലീഷിൽ ക്യാമൽ എന്ന് അറിയപ്പെടുന്നു. അറബി ഭാഷയിലെ ജമൽ ( جمل ) എന്ന വാക്കിൽ നിന്നുമാണ് ക്യാമൽ എന്ന വാക്ക് ഉത്ഭവിച്ചത്.
വസ്തുതകൾ ഒട്ടകം, ശാസ്ത്രീയ വർഗ്ഗീകരണം ...
ഒട്ടകം | |
---|---|
അറേബ്യൻ ഒട്ടകം | |
ബാക്ട്രീയൻ ഒട്ടകം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Artiodactyla |
Family: | |
Genus: | Camelus Linnaeus, 1758 |
Species | |
Camelus bactrianus | |
Global range of the dromedary |
അടയ്ക്കുക
ഒറ്റപ്രാവശ്യം 15 ലിറ്റർ വെള്ളം വരെ അകത്താക്കാൻ കഴിയുന്ന ഇവയ്ക്ക് ശരീരഭാരത്തിന്റെ 40% വരെ ജലനഷ്ടം സഹിക്കുവാൻ കഴിവുണ്ട്. മണലിൽ പുതഞ്ഞ് പോകാത്ത പരന്ന പാദങ്ങളും, രണ്ടു നിര പീലികളുള്ള കൺപോളകളും, ആവശ്യാനുസൃതം തുറക്കാനും അടയ്ക്കാനും കഴിവുള്ള നാസാദ്വാരങ്ങളും മരുഭൂമിയിലെ സാഹചര്യങ്ങൾക്ക് ഇവയെ സജ്ജരാക്കുന്നു.[1]