ഒസാസ് ഇഗോദാരോ
അമേരിക്കൻ നൈജീരിയൻ ചലച്ചിത്ര നടി / From Wikipedia, the free encyclopedia
ഒരു നൈജീരിയൻ അമേരിക്കൻ നടിയും നിർമ്മാതാവും, ആതിഥേയയും, മനുഷ്യസ്നേഹിയുമാണ് ഒസാസ് ഇഗോദാരോ.(ജനനം. ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോദാരോ; ഒക്ടോബർ 26) 2010-ൽ മിസ് ബ്ലാക്ക് യുഎസ്എ മത്സരത്തിൽ വിജയിച്ച അവർ മലേറിയയ്ക്കെതിരായ പോരാട്ടത്തിൽ ഫണ്ട് ശേഖരിക്കുന്നതിനും അവബോധം വളർത്തുന്നതിനും ദ ജോയ്ഫുൾ ജോയ് ഫൗണ്ടേഷൻ സ്ഥാപിച്ചു.[1][2]കൂടാതെ, 2014-ലെ ആഫ്രിക്ക മാജിക് വ്യൂവേഴ്സ് ചോയ്സ് അവാർഡ്ദാനച്ചടങ്ങിൽ അവർ സഹആതിഥേയത്വം വഹിച്ചു. ടിൻസൽ എന്ന സോപ്പ് ഓപ്പറയിൽ അദന്ന (ഡാനി) എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2014-ലെ എലോയ് അവാർഡിലെ മികച്ച ടിവി നടിക്കുള്ള പുരസ്കാരം നേടി. [3][4] 2018-ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ നോളിവുഡ് നടിയായി ഒസാസ് മാറി.[5]
വസ്തുതകൾ ഒസാസ് ഇഗോദാരോ, ജനനം ...
ഒസാസ് ഇഗോദാരോ | |
---|---|
ജനനം | ഒസാരിമെൻ മാർത്ത എലിസബത്ത് ഇഗോഡാരോ October 26th |
ദേശീയത | നൈജീരിയൻ-അമേരിക്കൻ |
കലാലയം |
|
തൊഴിൽ |
|
സജീവ കാലം | 2005–present |
ജീവിതപങ്കാളി(കൾ) | ഗ്ബെംരൊ അജിബദെ (m. 2015–2019) |
കുട്ടികൾ | 1 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
അടയ്ക്കുക