ഓഗസ്റ്റ് കെക്കുലെ
From Wikipedia, the free encyclopedia
ജർമ്മനിയിൽ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞനാണ് ഫ്രീഡ്റിച്ച് ഓഗസ്റ്റ് കെക്കുലെ (ജർമ്മൻ ഉച്ചാരണം:ˈfriːdrɪç ˈaʊɡʊstˈkekuːle fɔn ʃtraˈdoːnɪts ) (1829 സെപ്റ്റംബർ 7 - 1896 ജൂലൈ 13) [1]
വസ്തുതകൾ ഓഗസ്റ്റ് കെക്കുലെ, ജനനം ...
ഓഗസ്റ്റ് കെക്കുലെ | |
---|---|
ജനനം | (1829-09-07)7 സെപ്റ്റംബർ 1829 ഡാംസ്റ്റഡ്, ജർമ്മനി |
മരണം | 13 ജൂലൈ 1896(1896-07-13) (പ്രായം 66) ബോൺ, ജർമ്മനി |
ദേശീയത | ജർമ്മൻ |
അറിയപ്പെടുന്നത് | രാസഘടനാ സിദ്ധാന്തം കാർബണിന്റെ ടെട്രാവാലെൻസി ബെൻസീനിന്റെ വലയ ഘടന |
പുരസ്കാരങ്ങൾ | കോപ്ലി മെഡൽ (1885) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഹെയ്ഡൽബെർഗ് സർവ്വകലാശാല ഘെന്റ് സർവ്വകലാശാല ബോൺ സർവ്വകലാശാല |
ഡോക്ടറൽ വിദ്യാർത്ഥികൾ | Jacobus Henricus van 't Hoff, Hermann Emil Fischer, Adolf von Baeyer, Richard Anschütz |
സ്വാധീനങ്ങൾ | Alexander William Williamson Charles Frédéric Gerhardt Auguste Laurent William Odling Charles Adolphe Wurtz |
അടയ്ക്കുക
തൻമാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദർശനത്തിൻറെ ഉപജ്ഞാതാവായ ഇദ്ദേഹം 1865-ൽ ബെൻസീൻ തൻമാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായി.[1] ഒരിക്കൽ ഉറങ്ങുന്ന സമയത്തു കണ്ട ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് ബെൻസീന്റെ വലയ ഘടന സിദ്ധാന്തം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.[1] ഓർഗാനിക് രസതന്ത്രത്തിൽ നൽകിയ സംഭാവനകൾ പ്രധാനപ്പെട്ടവയാണ്.