![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3e/Map_GujDist_Kuchchh.png/640px-Map_GujDist_Kuchchh.png&w=640&q=50)
കച്ച് ജില്ല
ഗുജറാത്തിലെ ഒരു ജില്ല / From Wikipedia, the free encyclopedia
ഗുജറാത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് കച്ഛ്. 45,612 km² വിസ്ത്രീർണ്ണമുള്ള ഈ ജില്ല ഗുജറാത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലയും, വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യയിലെ തന്നെ ഒന്നാമത്തെ ജില്ലയുമാണ്.
വസ്തുതകൾ കച്ഛ് ജില്ല કચ્છ જિલ્લો, രാജ്യം ...
കച്ഛ് ജില്ല કચ્છ જિલ્લો | |
---|---|
![]() കച്ഛ് ജില്ല (ഗുജറാത്ത്) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ഗുജറാത്ത് |
ആസ്ഥാനം | ഭുജ് |
• ലോകസഭാ മണ്ഡലങ്ങൾ | കച്ഛ് |
• നിയമസഭാ മണ്ഡലങ്ങൾ | 6 |
(2001) | |
• ആകെ | 1,526,321 |
• സ്ത്രീപുരുഷ അനുപാതം | 951 |
പ്രധാന പാതകൾ | 1 |
അടയ്ക്കുക
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/3/3e/Map_GujDist_Kuchchh.png/640px-Map_GujDist_Kuchchh.png)
തെക്കുഭാഗത്ത് കച്ച് ഉൾക്കടലും പടിഞ്ഞാറ് അറബിക്കടലും കിഴക്കും വടക്കും ഭാഗങ്ങൾ റാൻ ഓഫ് കച്ച് മേഖലകളുമാണ്. കച്ച് ജനവാസം വളരെക്കുറഞ്ഞ ഒരു പ്രദേശമാണ്. ഇതിന്റെ തെക്കുഭാഗത്തുള്ള ഉയർന്ന പ്രദേശം സസ്യജാലങ്ങൾ വളരെക്കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമാണ്. ജില്ലയുടെ ഭൂരിഭാഗവും റാൻ ഓഫ് കച്ച് എന്ന വെള്ളക്കെട്ടുണ്ടാകുന്ന പ്രദേശമാണ്. മഴക്കാലത്ത് ഈ പ്രദേശത്ത് കടലിൽ നിന്ന് ഉപ്പുവെള്ളം കയറുകയും മറ്റു സമയങ്ങളിൽ വരണ്ടുണങ്ങിപ്പോകുകയും ചെയ്യുന്നു. റാൻ ഓഫ് കച്ച് ഏതാണ്ട് ഉപയോഗയോഗ്യമല്ലാത്ത ഒരു മേഖലയാണെന്നു പറയാം[1].