![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/5/55/SL_Kandy_asv2020-01_img10_Arthurs_Seat_view.jpg/640px-SL_Kandy_asv2020-01_img10_Arthurs_Seat_view.jpg&w=640&q=50)
കണ്ടി
From Wikipedia, the free encyclopedia
മദ്ധ്യ ശ്രീലങ്കയിലെ ഒരു നഗരമാണ് കണ്ടി. മഹാനുവാറ, സെങ്കടഗലപുര എന്നും ഈ നഗരത്തിന് പേരുകളുണ്ട്. കാൻഡി ജില്ലയുടേയും, ഇതിനു പുറമേ മതാലെ, നുവാറ എലിയ എന്നീ ജില്ലകൾ ഉൾക്കൊള്ളുന്ന ശ്രീലങ്കയുടെ മദ്ധ്യപ്രവിശ്യയുടേയും ആസ്ഥാനമാണ് ഈ നഗരം. വ്യാപകമായി തേയില കൃഷി ചെയ്യപ്പെടുന്ന കാൻഡി താഴ്വരയിലെ കുന്നുകൾക്കിടയിലാണ് കാൻഡി നഗരം സ്ഥിതി ചെയ്യുന്നത്. ചെറിയ ചെറിയ കുന്നുകളും മനുഷ്യനിർമ്മിതതടാകങ്ങളുമുള്ള കാൻഡി പട്ടണം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു. പോർച്ചുഗീസ്, ബ്രിട്ടീഷ് ആധിപത്യസമയത്ത് സിംഹളരാജാക്കന്മാരുടെ അവസാനത്തെ തലസ്ഥാനവും കാൻഡിയാണ്[1].
Kandy | |
---|---|
![]() | |
Country | Sri Lanka |
Province | Central Province |
Kandy | ~1480 |
Kandy Municipal Council | 1865 |
• ആകെ | 1,940 ച.കി.മീ.(750 ച മൈ) |
• ഭൂമി | 1,917 ച.കി.മീ.(740 ച മൈ) |
• ജലം | 23 ച.കി.മീ.(9 ച മൈ) |
ഉയരം | 500 മീ(1,640 അടി) |
(2001) | |
• ആകെ | 109,343 |
• ജനസാന്ദ്രത | 57/ച.കി.മീ.(150/ച മൈ) |
• Demonym | Kandyan |
സമയമേഖല | UTC+5:30 (Sri Lanka Standard Time Zone) |
വെബ്സൈറ്റ് | Kandy city website |
ഒരു ഭരണകേന്ദ്രം എന്നതു പോലെത്തന്നെ ബുദ്ധമതവിശ്വാസികൾക്ക് പ്രധാനപ്പെട്ട മതപരമായ കേന്ദ്രം കൂടിയാണ് കാൻഡി. ശ്രീബുദ്ധന്റെ ദന്താവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന ദളദ മാലിഗാവ കാൻഡിയിൽ സ്ഥിതി ചെയ്യുന്നു[2]. ഇത്തരം പ്രത്യേകതകൾ കണക്കിലെടുത്ത് കാൻഡി നഗരത്തെ യുനെസ്കോ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ പെടുത്തിയിട്ടുണ്ട്.