കാതറിൻ റോസ്
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കാതറിൻ ജൂലിയറ്റ് റോസ് (ജനനം: ജനുവരി 29, 1940)[1] ഒരു അമേരിക്കൻ ചലച്ചിത്ര-നാടക നടിയും എഴുത്തുകാരിയുമാണ്. ദി ഗ്രാജുവേറ്റ് (1967) എന്ന ചിത്രത്തിൽ എലൈൻ റോബിൻസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ലഭിച്ച അവർ ബുച്ച് കാസിഡി ആന്റ് ദ സൺഡാൻസ് കിഡ് (1969) എന്ന ചിത്രത്തിൽ എറ്റാ പ്ലേസ് എന്ന വേഷം അവതരിപ്പിക്കുകയും മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. സ്റ്റെപ്ഫോർഡ് വൈവ്സ് (1975) എന്ന ചിത്രത്തിൽ ജോവാന എബർഹാർട്ട് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട അവർക്ക് ഈ ചലച്ചിത്രങ്ങളിലൊക്കെയും താര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുകയും ചെയ്തു. വോയേജ് ഓഫ് ദ ഡാംഡ് (1976) എന്ന ചിത്രത്തിലൂടെ അവർ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു.
വസ്തുതകൾ കാതറിൻ റോസ്, ജനനം ...
കാതറിൻ റോസ് | |
---|---|
ജനനം | കാതറിൻ ജൂലിയറ്റ് റോസ് (1940-01-29) ജനുവരി 29, 1940 (84 വയസ്സ്) ഹോളിവുഡ്, കാലിഫോർണിയ, യു.എസ്. |
തൊഴിൽ | നടി, രചയിതാവ് |
സജീവ കാലം | 1962–ഇതുവരെ |
ജീവിതപങ്കാളി(കൾ) | ജോയെൽ ഫാബിയാനി
(m. 1960; div. 1962)ജോൺ മാരിയൺ
(m. 1964; div. 1967)കോൺറാഡ് ഹാൾ
(m. 1969; div. 1974)ഗയ്റ്റാനോ ലിസി
(m. 1974; div. 1979)സാം എലിയട്ട്
(m. 1984) |
കുട്ടികൾ | 1 |
അടയ്ക്കുക