കിം ഡെലാനെ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
കിം ഡെലാനെ (ജനനം നവംബർ 29, 1961) ഒരു അമേരിക്കൻ അഭിനേത്രിയാണ്. എബിസിയുടെ NYPD ബ്ലൂ എന്ന ടെലിവിഷൻ പരമ്പരയിലെ ഡിറ്റക്റ്റീവ് ഡയാന റസ്സൽ എന്ന നായിക കഥാപാത്രത്തിന്റെ പേരിലാണ് അവർ കൂടുതൽ പ്രശസ്തയായത്. ഇതിലെ പ്രകടനത്തിന് ഒരു എമ്മി അവാർഡ് നേടുകയും ചെയ്തു.[1][2][3] അവരുടെ കരിയറിന്റെ തുടക്കത്തിൽ 'ആൾ മൈ ചിൽഡ്രൺ' എന്ന എബിസി പകൽസമയ ടെലിവിഷൻ നാടകത്തിൽ ജെന്നി ഗാർഡ്നറുടെ വേഷത്തിൽ അഭിനയിച്ചിരുന്നു. ഹ്രസ്വകാലത്തേയ്ക്കു മാത്രം സംപ്രേഷണം ചെയ്ത നാടക പരമ്പരകളായ ഫില്ലി, CSI: മയാമിയുടെ ആദ്യ സീസൺ, ആർമി വൈവ്സ് എന്ന പരമ്പരയുടെ ആദ്യത്തെ ആറു സീസണുകൾ എന്നിവയിൽ അവർ പ്രധാനപ്പെട്ട വേഷങ്ങൾ ചെയ്തിരുന്നു.
വസ്തുതകൾ കിം ഡെലാനെ, ജനനം ...
കിം ഡെലാനെ | |
---|---|
ജനനം | (1961-11-29) നവംബർ 29, 1961 (62 വയസ്സ്) Philadelphia, Pennsylvania, U.S. |
തൊഴിൽ | Actress |
സജീവ കാലം | 1981–present |
ജീവിതപങ്കാളി(കൾ) | Charles Grant
(m. 1984; div. 1988)Joseph Cortese
(m. 1989; div. 1994) |
പങ്കാളി(കൾ) | Alan Barnette (1997–2006) |
കുട്ടികൾ | 1 |
അടയ്ക്കുക