കിത്തൂർ റാണി ചെന്നമ്മ
From Wikipedia, the free encyclopedia
കിത്തൂരിലെ (ഇപ്പോൾ കർണാടക)റാണിയായിരുന്നു കിത്തൂർ റാണി ചെന്നമ്മ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ കലാപം നയിച്ചു.1829ൽ ചെന്നമ്മയെ അറസ്റ്റ് ചെയ്ത് തടവിലാക്കി. കമ്പനിക്കെതിരേ സായുധ കലാപം നയിച്ചതിന്റെ പേരിലാണ് ഇവർ പ്രധാനമായും അറിയപ്പെടുന്നത്. ഈ സായുധ കലാപത്തിനു ശേഷം ചെന്നമ്മ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു. 21 ഫെബ്രുവരി 1829 ന് തന്റെ അമ്പതാമത്തെ വയസ്സിൽ തടവറയിൽ വച്ച് ചെന്നമ്മ അന്തരിച്ചു.[1]
വസ്തുതകൾ കിത്തൂർ റാണി ചെന്നമ്മ, ജനനം ...
കിത്തൂർ റാണി ചെന്നമ്മ | |
---|---|
ജനനം | (1778-10-23)23 ഒക്ടോബർ 1778 കക്കാട്ടി, ബെൽഗാം താലൂക്ക്, ബ്രിട്ടീഷ് ഇന്ത്യ |
മരണം | 21 ഫെബ്രുവരി 1829(1829-02-21) (പ്രായം 50) |
ദേശീയത | ഇന്ത്യ |
അറിയപ്പെടുന്നത് | ഇന്ത്യൻ സ്വാതന്ത്ര സമര സേനാനി |
അടയ്ക്കുക