കിർസ്റ്റി കോവെൻട്രി
From Wikipedia, the free encyclopedia
സിംബാബ്വെ രാഷ്ട്രീയപ്രവർത്തകയും മുൻ ഒളിമ്പിക് നീന്തൽതാരവും ലോക റെക്കോർഡ് ഉടമയും ആണ് കിർസ്റ്റി ലീ കോവെൻട്രി സിവാർഡ് (ജനനം: 16 സെപ്റ്റംബർ 1983) 2018 സെപ്റ്റംബർ മുതൽ സിംബാബ്വെ മന്ത്രിസഭയിലെ ഇപ്പോഴത്തെ യുവ, കായിക, കല, വിനോദ മന്ത്രിയാണ്. ആഫ്രിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച ഒളിമ്പ്യൻ ആയിരുന്നു സിവാർഡ്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി (ഐഒസി) അംഗവുമാണ്. 2018 ന്റെ തുടക്കത്തിൽ, ലോകമെമ്പാടുമുള്ള എല്ലാ ഒളിമ്പിക് അത്ലറ്റുകളെയും പ്രതിനിധീകരിക്കുന്ന ഐഒസി അത്ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.
Kirsty Coventry | |
---|---|
Minister of Youth, Sport, Arts and Recreation | |
പദവിയിൽ | |
ഓഫീസിൽ 10 September 2018 | |
രാഷ്ട്രപതി | Emmerson Mnangagwa |
Deputy | Yeukai Simbanegavi |
മുൻഗാമി | Kazembe Kazembe Sithembiso Nyoni |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kirsty Leigh Coventry (1983-09-16) 16 സെപ്റ്റംബർ 1983 (40 വയസ്സ്) Harare, Zimbabwe |
രാഷ്ട്രീയ കക്ഷി | Independent |
പങ്കാളി | Tyrone Seward |
അൽമ മേറ്റർ | Auburn University |
വ്യക്തിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
National team | Zimbabwe | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 1.76 m (5 ft 9 in) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഭാരം | 64 kg (141 lb; 10.1 st) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Sport | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കായികയിനം | Swimming | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Strokes | Backstroke, Individual Medley | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Club | Longhorn Aquatics | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
College team | Auburn University | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Coach | Dean Price, Kim Brackin, David Marsh | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Medal record
|
അമേരിക്കൻ ഐക്യനാടുകളിലെ അലബാമയിലെ ആബർൺ സർവകലാശാലയ്ക്കുവേണ്ടി കോവെൻട്രി പങ്കെടുക്കുകയും മത്സരത്തിൽ നീന്തുകയും ചെയ്തു.[1]2004-ലെ ഗ്രീസ് ഏഥൻസിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ കോവെൻട്രി ഒരു സ്വർണം, ഒരു വെള്ളി, ഒരു വെങ്കലം എന്നീ മൂന്ന് ഒളിമ്പിക് മെഡലുകൾ നേടി. [2] 2008-ലെ ബീജിംഗിൽ നടന്ന സമ്മർ ഒളിമ്പിക്സിൽ നാല് മെഡലുകൾ ഒരു സ്വർണ്ണവും മൂന്ന് വെള്ളിയും നേടി. സിംബാബ്വെ ഒളിമ്പിക് കമ്മിറ്റി മേധാവി പോൾ ചിങ്കോക പിന്നീട് "നമ്മുടെ ദേശീയ നിധി" എന്ന് അവരെ വിശേഷിപ്പിച്ചു.[1]സിംബാബ്വെ പ്രസിഡന്റ് റോബർട്ട് മുഗാബെ അവരെ "ഒരു സ്വർണ്ണ പെൺകുട്ടി" എന്ന് വിളിക്കുകയും[3] 2008-ലെ ഒളിമ്പിക് പ്രകടനത്തിന് ഒരു ലക്ഷം യുഎസ് ഡോളർ നൽകുകയും ചെയ്തു.[4] ഒളിമ്പിക് ചരിത്രത്തിലെ വനിതാ നീന്തലിൽ ഏറ്റവും കൂടുതൽ വ്യക്തിഗത മെഡലുകൾ നേടിയ കോവെൻട്രി 2016-ൽ അഞ്ചാമത്തെ ഒളിമ്പിക്സിന് ശേഷം നീന്തലിൽ നിന്ന് വിരമിച്ചു.