കെവിൻ കാർട്ടർ
From Wikipedia, the free encyclopedia
1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവായ തെക്കേ ആഫ്രിക്കകാരനായ പത്രഛായാഗ്രഹകനാണ് കെവിൻ കാർട്ടർ (സെപ്റ്റംബർ 13, 1960 - ജൂലൈ 27, 1994). തെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം നൽകി കാർട്ടർ ലോകത്തെ നടുക്കി. തനിക്കു രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദരോഗത്തിനടിമപ്പെട്ട കെവിൻ തന്റെ 33 ആമത്തെ വയസ്സിൽ ആത്മഹത്യ ചെയ്തു.[1]
വസ്തുതകൾ കെവിൻ കാർട്ടർ, ജനനം ...
കെവിൻ കാർട്ടർ | |
---|---|
ജനനം | (1960-09-13)സെപ്റ്റംബർ 13, 1960 |
മരണം | ജൂലൈ 27, 1994(1994-07-27) (പ്രായം 33) |
തൊഴിൽ | പത്രപ്രവർത്തകൻ |
പുരസ്കാരങ്ങൾ | പുലിറ്റ്സർ പുരസ്കാരം |
അടയ്ക്കുക