കെ. രാഘവൻ
From Wikipedia, the free encyclopedia
മലയാളചലച്ചിത്രസംഗീതരംഗത്തെ പ്രശസ്തനായ സംഗീതസംവിധായകനായിരുന്നു കെ.രാഘവൻ (ഡിസംബർ 2 1913 - ഒക്ടോബർ 19 2013). രാഘവൻ മാസ്റ്റർ എന്നറിയപ്പെടുന്ന അദ്ദേഹം സംഗീതസംവിധായകൻ എന്നതിനു പുറമെ ഫുട്ബോൾ കളിക്കാരനും ഗായകനും സംഗീതാദ്ധ്യാപകനും കൂടിയായിരുന്നു. ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല. നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.പൊൻകുന്നം വർക്കിയുടെ കതിരുകാണാകിളിയാണ് സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യചലചിത്രം. പക്ഷെ അതു പുറത്ത്വന്നില്ല. അടുത്ത ചിത്രമായ പുള്ളിമാനും വെളിച്ചം കണ്ടില്ല. നീലക്കുയിലാണ് രാഘവന്റെ സംഗീതസംവിധാനത്തിൽ പുറത്ത് വന്ന ആദ്യ ചലചിത്രം. 2010 ൽ ഭാരതസർക്കാർ രാഘവനെ പത്മശ്രീ നൽകി ആദരിച്ചു.[1][2]
വസ്തുതകൾ കെ. രാഘവൻ, പശ്ചാത്തല വിവരങ്ങൾ ...
കെ. രാഘവൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജനനം | (1913-12-02)2 ഡിസംബർ 1913 |
മരണം | 19 ഒക്ടോബർ 2013(2013-10-19) (പ്രായം 99) തലശ്ശേരി, കേരളം, ഇന്ത്യ |
വിഭാഗങ്ങൾ | ഇന്ത്യൻ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട് |
തൊഴിൽ(കൾ) | സംഗീതജ്ഞൻ, സംഗീതസംവിധായകൻ |
ഉപകരണ(ങ്ങൾ) | തബല, കീബോർഡ്, തംബുരു, ഗായകൻ |
ലേബലുകൾ | എച്ച്.എം.വി. ഇന്ത്യ, |
അടയ്ക്കുക