കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലെ വിമാനത്താവളം / From Wikipedia, the free encyclopedia
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.
വസ്തുതകൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, Summary ...
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
പ്രമാണം:Cochin International Airport Logo.png | |||||||||||||||
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു | ||||||||||||||
Owner/Operator | Cochin International Airport Limited (സിയാൽ) | ||||||||||||||
Serves | Kochi Metropolitan Area, Thrissur | ||||||||||||||
സ്ഥലം | Nedumbassery, Kerala, India | ||||||||||||||
തുറന്നത് | 10 ജൂൺ 1999 (1999-06-10) | ||||||||||||||
Hub for | |||||||||||||||
Focus city for |
| ||||||||||||||
സമുദ്രോന്നതി | 9 m / 30 ft | ||||||||||||||
നിർദ്ദേശാങ്കം | 10°09′19″N 76°23′28″E | ||||||||||||||
വെബ്സൈറ്റ് | cial | ||||||||||||||
Map | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
Statistics (April 2018 - March 2019) | |||||||||||||||
| |||||||||||||||
അടയ്ക്കുക
1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്[4]. അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി.