കോളറ വാക്സിൻ
From Wikipedia, the free encyclopedia
കോളറയെ ഫലപ്രദമായി തടയുന്നതിനുള്ള വാക്സിനാണ് കോളറ വാക്സിൻ (Cholera vaccines).[1] കോളറ വാക്സിനെടുത്തതിന്റെ ആദ്യ ആറു മാസങ്ങളിൽ 85%വും ആദ്യവർഷങ്ങളിൽ 50-60% വരെയും ഫലപ്രദമാണ്.[1][2][3] രണ്ടു വർഷത്തിനു ശേഷം ഫലപ്രാപ്തി 50% ത്തിനും കുറവായിരിക്കും. ഭൂരിഭാഗം ജനങ്ങൾക്കും കോളറവവാക്സിൻ നൽകുന്നതിന്റെ പ്രയോജനം ആ കൂട്ടത്തിലെ പ്രധിരോധ വാക്സിൻ എടുക്കാത്തവർക്കും പരോക്ഷമായി ലഭിക്കാറുണ്ട്. ലോകാരോഗ്യസംഘടനയുടെ ശുപാർശ പ്രകാരം സാധാരണയായി രണ്ട് ഡോസോ അല്ലെങ്കിൽ മൂന്നു ഡോസോ ആയി വായിലൂടെയാണ് വാക്സിൻ നൽകിവരുന്നത്.[1] കുത്തിവെക്കുന്ന തരത്തിലുള്ള കോളറ വാക്സിൻ ചിലയിടങ്ങളിൽ ലഭ്യമാണെങ്കിലുംലോകത്തിൽ എല്ലായിടങ്ങളിലും ഇത്തരത്തിലുള്ള വാക്സിൻ ലഭ്യമല്ല.[1]
Vaccine description | |
---|---|
Target disease | Cholera |
Type | Killed/Inactivated |
Clinical data | |
Trade names | Dukoral, other |
AHFS/Drugs.com | Micromedex Detailed Consumer Information |
Pregnancy category |
|
Identifiers | |
ATC code | J07AE01 (WHO) J07AE02 |
ChemSpider | none |
NY (what is this?) (verify) |
വായയിലൂടെ നൽകുന്ന ലഭ്യമായ കോളറ വാക്സിനുകളായ WC-rBS ഉം BivWC പൊതുവെ സുരക്ഷിതമായ വാക്സിനുകളാണ്. വാക്സിൻ നൽകിയതിനു ശേഷം രൂക്ഷമല്ലാത്ത വയറുവേദന അല്ലെങ്കിൽ വയറിളക്കം സംഭവിക്കാം. ഗർഭിണികൾക്കും പ്രതിരോധശക്തി തീരെ കുറവുള്ളവർക്കും കോളറ വാക്സിൻ സുരക്ഷിതമാണ്. 60 ൽ കൂടുതൽ രാജ്യങ്ങളിൽ കോളറവാക്സിൻ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. കോളറ സാധാരണയുള്ള രാജ്യങ്ങളിൽ വാക്സിന്റെ വില അതിന്റെ നിർമ്മാണചിലവിനെ അപേക്ഷിച്ച് മതിയായ വിലയ്ക്ക് ലഭ്യമാണ്.[1]
1800കളുടെ അവസാനത്തിലാണ് ആദ്യമായി കോളറയ്ക്കെതിരെ വാക്സിനുകൾ ഉപയോഗിച്ചു തുടങ്ങിയത്. പരീക്ഷണശാലകളിൽ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് അന്ന് വ്യാപകമായി ഉപയോഗിക്കപ്പെട്ടത്.[4] 1990 കളിലാണ് കോളറ വാക്സിൻ വായിലൂടെ നൽകുന്ന തുള്ളിമരുന്നു രൂപത്തിലുള്ള ഓറൽ വാക്സിനുകൾ നിലവിൽ വന്നത്.[1] ലോകാരോഗ്യസംഘടനയുടെ അടിസ്ഥാന മരുന്നുകളുടെ മാതൃകാ പട്ടിക ഉൾപ്പെടുന്ന ആരോഗ്യ വ്യവസ്ഥക്ക് ആവശ്യമായ അടിസ്ഥാന മരുന്നുകളിലൊന്നാണിത്.[5] 0.1 യു.എസ് ഡോളറിനും നും 4.0 യു.എസ് ഡോളറിനും ഇടയ്ക്കാണ് കോളറ വാക്സിന്റെ വില.[6]