കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം
കോഴിക്കോട് ജില്ലയിലെ അന്താരാഷ്ട്രവിമാനത്താവളം / From Wikipedia, the free encyclopedia
കേരളത്തിലെ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലെ കരിപ്പൂരിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (IATA: CCJ, ICAO: VOCL). ഗേറ്റ്വേ ഓഫ് മലബാർ എന്ന പേരിലും അറിയപ്പെടുന്നു. കരിപ്പൂർ എയർപോർട്ട് അല്ലെങ്കിൽ കാലിക്കറ്റ് എയർപോർട്ട് എന്നും പറയാറുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് എന്നീ മലബാർ മേഖലകളിലുള്ള ആളുകൾ സേവനം ഉപയോഗിക്കുന്നു. അന്തർദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും മൊത്തം യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോൾ ഇന്ത്യയിലെ തിരക്കുള്ള 12-മത്തെ വിമാനത്താവളവും കേരളത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കരിപ്പൂർ.[4] എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. ടേബിൾടോപ്പ് റൺവേയുള്ള രാജ്യത്തെ ചുരുക്കം ചില വിമാനത്താവളങ്ങളിൽ ഒന്നാണിത്.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
ഉടമ | എ.എ.ഐ | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
Serves | കോഴിക്കോട് മലപ്പുറം വയനാട് | ||||||||||||||
സ്ഥലം | കരിപ്പൂർ, കൊണ്ടോട്ടി, മലപ്പുറം, കേരളം, ഇന്ത്യ | ||||||||||||||
Hub for | എയർ ഇന്ത്യ എക്സ്പ്രസ്സ് | ||||||||||||||
സമുദ്രോന്നതി | 104 m / 342 ft | ||||||||||||||
നിർദ്ദേശാങ്കം | 11.14°N 75.95°E / 11.14; 75.95 | ||||||||||||||
വെബ്സൈറ്റ് | aai | ||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Statistics (April 2018 - March 2019) | |||||||||||||||
| |||||||||||||||