![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/ml/thumb/2/26/2011_Cricket_World_Cup_Logo.svg/langml-640px-2011_Cricket_World_Cup_Logo.svg.png&w=640&q=50)
ക്രിക്കറ്റ് ലോകകപ്പ് 2011
From Wikipedia, the free encyclopedia
ക്രിക്കറ്റ് ലോകകപ്പ് 2011 അഥവാ പത്താമത് ക്രിക്കറ്റ് ലോകകപ്പ്, 2011 ഫെബ്രുവരി 19 മുതൽ ഏപ്രിൽ 2 വരെ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നടന്ന ലോകകപ്പാണ്. ഇതാദ്യമായണ് ഒരു ലോകകപ്പിന് ബംഗ്ലാദേശ് വേദിയായത്. പതിനാല് ടീമുകൾ പങ്കെടുത്ത ഈ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ശൈലിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.[1] 2011 ഫെബ്രുവരി 19 ന് ആരംഭിംച്ച പരമ്പര 2011 ഏപ്രിൽ 2 ന് സമാപിച്ചു. ആദ്യമത്സരത്തിൽ മിർപ്പൂരിലെ ഷേർ-ഇ-ബംഗ്ലാ നാഷണൽ സ്റ്റേഡിയത്തിൽ വെച്ച് ബംഗ്ലാദേശ് ഇന്ത്യയെ നേരിട്ടു.[2].
![]() ക്രിക്കറ്റ് ലോകകപ്പ് 2011 ന്റെ ഔദ്യോഗിക ലോഗോ | |
സംഘാടക(ർ) | അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ |
---|---|
ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ & നോക്കൗട്ട് |
ആതിഥേയർ | ![]() ![]() ![]() |
ജേതാക്കൾ | ![]() |
പങ്കെടുത്തവർ | 14 |
ആകെ മത്സരങ്ങൾ | 49 |
ടൂർണമെന്റിലെ കേമൻ | ![]() |
ഏറ്റവുമധികം റണ്ണുകൾ | ![]() |
ഏറ്റവുമധികം വിക്കറ്റുകൾ | ![]() ![]() |
ഔദ്യോഗിക വെബ്സൈറ്റ് | ഐ. സി. സി ലോകകപ്പ് സൈറ്റ് |
← 2007 2015 → |
ബോംബെയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഫൈനൽ മത്സരത്തിൽ ഇന്ത്യ ആറുവിക്കറ്റിനു വിജയിച്ചു 2011 ലെ ലോകകപ്പ് സ്വന്തമാക്കി.
ഈ ലോകകപ്പിന് ആതിഥ്യമരുളാൻ പാകിസ്താനേയും തിരഞ്ഞെടുത്തിരുന്നെങ്കിലും 2009 ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരായി പാകിസ്താനിൽ വെച്ച് നടന്ന ആക്രമണം പാകിസ്താനെ ആതിഥേയരുടെ പട്ടികയിൽ നിന്നും നീക്കം ചെയ്യാൻ ഇടയാക്കി.[3] ഈ ലോകകപ്പിന്റെ പ്രധാന കാര്യാലയം ലാഹോറിലാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും അത് മുംബൈയിലേക്ക് മാറ്റുകയായിരുന്നു.[4] ഒരു സെമി-ഫൈനൽ ഉൾപ്പെടെ 14 മത്സരങ്ങൾ പാകിസ്താനിൽ വെച്ച് നടത്താൻ തീരുമാനിച്ചിരുന്നു.[5] പാകിസ്താന്റെ 8 മത്സരങ്ങൾ ഇന്ത്യയിലേക്കും 4 മത്സരങ്ങൾ ശ്രീലങ്കയിലേക്കും 2 മത്സരങ്ങൾ ബംഗ്ലാദേശിലേക്കും മാറ്റി.[6]