ക്ലിഫ് റിച്ചാർഡ്
ബ്രിട്ടനിലെ ചലച്ചിത്ര അഭിനേതാവ് / From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് പോപ് ഗായകനും സംഗീതജ്ഞനുമാണ് സർ ക്ലിഫ് റിച്ചാർഡ് OBEOBE (ജനനം , 14 ഒക്ടോബർ 1940). 25 കോടിയിലധികം ആൽബങ്ങൾ തന്റെ പേരിൽ വിറ്റഴിച്ചിട്ടുളള റിച്ചാർഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരന്മാരിൽ ഒരാളാണ്.[1] ബ്രിട്ടണിൽ മാത്രം 2.1 കോടി ഗാനങ്ങൾ വിറ്റഴിച്ചിട്ടുള്ള ഇദ്ദേഹം യു കെ സിംഗിൾ ചാർട്ടിൽ ഏറ്റവും കൂടുതൽ ഗാനം വിറ്റഴിക്കപ്പെട്ടവരിൽ ദി ബീറ്റിൽസ് നും എൽവിസ് പ്രെസ്ലിക്കും ശേഷം മൂന്നാം സ്ഥാനത്താണ്.[2]
വസ്തുതകൾ Sir Cliff RichardOBE, പശ്ചാത്തല വിവരങ്ങൾ ...
Sir Cliff Richard OBE | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Harry Rodger Webb |
ജനനം | (1940-10-14) 14 ഒക്ടോബർ 1940 (83 വയസ്സ്) Lucknow, United Provinces, British India |
ഉത്ഭവം | London, England |
വിഭാഗങ്ങൾ |
|
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1958–present |
ലേബലുകൾ |
|
വെബ്സൈറ്റ് | www |
അടയ്ക്കുക
50 വർഷത്തിലേറെ നീണ്ട തന്റെ സംഗീത ജീവിതത്തിനിടയ്ക്ക് ബ്രിട്ട് പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള റിച്ചാർഡ് ബ്രിട്ടീഷ് സിംഗിൾ ചാർട്ടിൽ അഞ്ച് വ്യത്യസ്ത സഹസ്രാബ്ദങ്ങളിൽ ഒന്നാം നമ്പർ ഗാനം ഉള്ള ഒരൊയൊരു ഗായകനാണ്.[3] എന്നിരുന്നാലും ബ്രിട്ടണിലെ പോലെ അമേരിക്കയിൽ സ്വാധീനം ഉണ്ടാക്കാൻ റിച്ചാർഡിനു സാധിച്ചിട്ടില്ല.