ഗാംബാസ്
From Wikipedia, the free encyclopedia
ഒബ്ജക്റ്റ് ചേർപ്പുകളോടെയുള്ള ബേസിക് പ്രോഗ്രാമിങ് ഭാഷയാണ് ഗാംബാസ്. മൈക്രോസോഫ്റ്റ് വിഷ്വൽ ബേസികിന് സമാനമായി ഓപ്പൺ സോഴ്സിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു പ്രോഗ്രാമിംഗ് ഭാഷയാണിത്.[3] മാത്രമല്ല അതിനോടൊപ്പമുള്ള സംയോജിത വികസന അന്തരീക്ഷവും ഉണ്ട്. ലിനക്സിലും മറ്റ് യുണിക്സ് പോലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.[4]
വസ്തുതകൾ പുറത്തുവന്ന വർഷം:, രൂപകൽപ്പന ചെയ്തത്: ...
Gambas 3.3.4 running on Fedora 16 with Xfce | |
പുറത്തുവന്ന വർഷം: | 1999 |
---|---|
രൂപകൽപ്പന ചെയ്തത്: | Benoît Minisini |
ഏറ്റവും പുതിയ പതിപ്പ്: | 3.4.1/ ഏപ്രിൽ 5, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-05)[1] |
സ്വാധീനിക്കപ്പെട്ടത്: | Visual Basic, Java[2] |
ഓപറേറ്റിങ്ങ് സിസ്റ്റം: | Linux, FreeBSD; version for Mac OS X in progress |
അനുവാദപത്രം: | GNU GPLv2+ |
വെബ് വിലാസം: | gambas |
അടയ്ക്കുക
ഗാംബാസ് ഓൾമോസ് മീൻസ് ബേസിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഗാംബാസ് എന്നത്. സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിലെ കൊഞ്ച് എന്നർത്ഥം വാക്ക് കൂടിയാണ് ഗാംബസ്, അതിൽ നിന്നാണ് ലോഗോകൾ ഉരുത്തിരിഞ്ഞത്.