ഗാസായുദ്ധം
From Wikipedia, the free encyclopedia
2008–2009 വർഷത്തിലെ ശീതകാലത്ത് തെക്കൻ ഇസ്രയേലിലും ഗാസാ ചീന്തിലും വെച്ചു നടന്ന മൂന്നാഴ്ച നീണ്ടുനിന്ന ഇസ്രയേൽ -ഹമാസ് പോരാട്ടമാണ് ഗാസായുദ്ധം. "ഓപ്പറേഷൻ കാസ്റ്റ് ലീഡ്" എന്ന് നാമകരണം ചെയ്യപ്പെട്ട ഈ ആക്രമണം 2008 ഡിസംബർ 27 ന് ഗാസാചീന്തിൽ ഇസ്രയേലാണ് തുടക്കമിട്ടത്. അറബ് ലോകത്ത് ഈ ആക്രമണം 'ഗാസാ കൂട്ടക്കൊല' (Arabic: مجزرة غزة) എന്നാണ് അറിയപ്പെടുന്നത്[38]. 'തെക്കൻ മേഖലയിലെ യുദ്ധം' എന്ന് ഇസ്രയേലി മാധ്യമങ്ങളും ഈ ആക്രമണത്തെ വിശേഷിപ്പിക്കുന്നു[39]. ഗാസാചീന്തിനുള്ളിലേക്കും പുറത്തേക്കുമുള്ള ആയുധക്കടത്ത് തടയുമെന്നും ഹമാസിന്റെ റോക്കറ്റാക്രമണം അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് ഡിസംബർ 27 ന് ഇസ്രയേൽ ബോംബാക്രമണം തുടങ്ങുകയായിരുന്നു. ഈ ആക്രമണത്തിൽ ഇസ്രയേലിന് മറ്റുചില ലക്ഷ്യങ്ങളും പ്രേരണകളും ഉണ്ടായിരുന്നതായി പുറത്തുവന്നിട്ടുണ്ട്[40][41]. ജനങ്ങളുടെ ആവാസ കേന്ദ്രങ്ങൾ, പോലീസ് സ്റ്റേഷനുകൾ,സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവ ഇസ്രയേൽ സൈന്യം ആക്രമിക്കുകയുണ്ടായി[42][43]. സാധാരണ പൗരന്മാരുടെ ആവാസകേന്ദ്രങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടു. ഹമാസും അതിന്റെ മിസൈൽ ,മോർട്ടാർ ആക്രമണം ശക്തിപ്പെടുത്തുകയും യുദ്ധത്തിലുടനീളം ജനസാമാന്യത്തിന്റെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കുകയുമുണ്ടായി[44]. 2009 ജനുവരി 3 ന് കരയുദ്ധവും ഇസ്രയേൽ ആരംഭിച്ചു. ഏകപക്ഷീയമായ വെടിനിറുത്തൽ ഇസ്രയേൽ പ്രഖ്യാപിച്ചതോടെ ഒരാഴ്ചക്കാലത്തെ വെടിനിറുത്തൽ ഹമാസും പ്രഖ്യാപിച്ചു. തുടർന്ന് ജനുവരി 18 ന് യുദ്ധം അവസാനിച്ചു[45][46]. ജനുവരി 21 ന് ഇസ്രയേൽ പിൻവാങ്ങൽ പൂർത്തിയാക്കി[47]. 1,166 നും 1,417 നും ഇടയിലെണ്ണം വരുന്ന പലസ്തീനികളും 13 ഇസ്രയേലികളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു[48]. വെള്ളമില്ലാതെ 4 ലക്ഷം ഗാസൻ ജനത വലഞ്ഞു. 4000 വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. പതിനായിരക്കണക്കിന് ജനങ്ങൾ ഭവന രഹിതരായി . 80 സർക്കാർ എടുപ്പുകൾ നശിപ്പിക്കപ്പെട്ടു[49]. 2009 സെപ്റ്റംബർ മാസത്തിൽ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിൽ (United Nations Human Rights Council -UNHRC) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇസ്രയേലികളും പലസ്തീനികളും യുദ്ധക്കുറ്റം ചെയ്തതായി കണ്ടെത്തുകയും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനായി റിപ്പോർട്ട് ശിപാർശ ചെയ്യുകയും ചെയ്തു[50][51][52]. ഗാസ ആക്രമണത്തിൽ ഇസ്രയേൽ, നിരോധിത വെള്ള ഫോസ്ഫറസ് പോലുള്ള മാരക വസ്തുക്കളടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.[53]. ഇസ്രയേലിന്റെ ഈ ആക്രമണത്തിൽ 200 നും 300 നും ഇടക്ക് കുഞ്ഞുങ്ങളും കൊലചെയ്യപ്പെടുകയുണ്ടായി.[54]
2008-2009 ഇസ്രായേൽ - ഗാസ ഏറ്റുമുട്ടൽ | |||||||
---|---|---|---|---|---|---|---|
ഇസ്രായേൽ - പലസ്തീൻ ഏറ്റുമുട്ടലിന്റെ ഭാഗം | |||||||
ഗാസയുടെ ഭൂപടം | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
ഇസ്രയേൽ (IDF) | Hamas (Izz ad-Din al-Qassam Brigades) Islamic Jihad in Palestine[1] പ്രമാണം:Logoprc.jpg Popular Resistance Committees[2] പ്രമാണം:Fateh-logo.jpg Al-Aqsa Martyrs Brigades[2] Popular Front for the Liberation of Palestine[2] | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
യഹൂദ് ബാരക്ക് (പ്രധിരോധമന്ത്രി) Gabi Ashkenazi (CoS) Yoav Galant (SoCom) | ഇസ്മായീൽ ഹനിയ്യ Mahmoud az-Zahar Ahmed al-Ja'abari | ||||||
ശക്തി | |||||||
176,500 (total) Backed by tanks, artillery, gunboats,[3] and aircraft.[4] | Hamas: 20,000 (total) [5] | ||||||
നാശനഷ്ടങ്ങൾ | |||||||
Total Killed: 13[6][7] Soldiers: 10[8] Civilians: 3[9][8] Total Wounded: 178 Soldiers: 120[10][11][12][13][14][15][16] Civilians: 58[17][18][19][20] | Total Killed: 1,095*[21] Fighters: 400-650** (IDF)[22] Civilians: 670***(PCHR)[23] Policemen: 138[24] | ||||||
One Egyptian border guard officer killed and three guards and two children wounded.[25][26] | |||||||
*Casualty figures in Gaza cannot yet be independently verified,[23][27] and the civilian/combatant breakdown is disputed.[28][29][30] **The IDF believes 400 were known Hamas operatives, and 250 were also Hamas operatives.[22] |