ഗോബിന്ദ് സാഗർ
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
ഗോബിന്ദ് സാഗർ ഹിമാചൽ പ്രദേശിലെ ബിലാസ്പുർ ജില്ലയിലുള്ള മനുഷ്യനിർമ്മിതമായ തടാകമാണ് ഗോവിന്ദ് സാഗർ. [1]ബക്രാഡാം മൂലമാണ് ഇത് രൂപപ്പെട്ടത്.
ഗോബിന്ദ് സാഗർ | |
---|---|
സ്ഥാനം | Bilaspur District |
നിർദ്ദേശാങ്കങ്ങൾ | 31°25′N 76°30′E |
Type | Reservoir) |
പ്രാഥമിക അന്തർപ്രവാഹം | 4.4- 8.0 million cusecs |
Primary outflows | 4.9- 7.0 million cusecs |
Basin countries | India |
അവലംബം | FAO |
സത്ലജ് നദിയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. പത്താമത്തെ സിഖ്ഗുരുവായ ഗുരുഗോബിന്ദ് സിങ്ങിന്റെ സ്മരണാർഥമാണ് തടാകത്തിന് ഈ പേർ കൊടുത്തത്. ബക്രാഡാം അതിന്റെ അടിത്തറയിൽ നിന്നും 225.5 മീ. ഉയരത്തിലാണ്. 1955ൽ പണിതുടങ്ങിയ ഡാം പൂർത്തിയാക്കിയത് 1962ൽ ആണ്. ഡാമിലെ ജലനിരപ്പ് നിലനിർത്തുന്നതിനായി ബിയാസ് നദിയെ 1976ൽ സത്ലജുമായി ബന്ധിപ്പിച്ചു. [2] [3]
ജലസംഭരണി ബിലാസ്പൂർ, ഉന എന്നീ ജില്ലകളിലായാണ് സ്ഥിതിചെയ്യുന്നത്. ബിലാസ്പുർ ബക്രാഡാമിൽ നിന്നും ഏകദേശം 91 കി. മി അകലെയാണ്. [4]
ഹിമാചൽ പ്രദേശിലെ ബിലാസ്പ്പുരിലെ 56കി.മീ നീളവും 3 കി. മീ വീതിയുമുള്ള ഗോബിന്ദ്സാഗർ ജലസംഭരണിയിൽ പലതരം ജലകായികവിനോദങ്ങൾ നടക്കാറുണ്ട്. നീന്തൽ, സർഫിംഗ്, വാട്ടർസ്കീയിംഗ്, കയാക്കിംഗ്, തുഴയൽ, കാനോയിംഗ്, വാട്ടർ റിവർ റാഫ്റ്റിംഗ് എന്നിവ നടക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.