ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം
From Wikipedia, the free encyclopedia
അമേരിക്കയയിലെ ഒരു പ്രധാന സംരക്ഷിത മേഖലയും യുനെസ്കോ ലോകപൈതൃകകേന്ദ്രവുമാണ് ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം (ഇംഗ്ലീഷ്:Grand Canyon National Park). 1979ലാണ് ഈ പ്രദേശത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രകൃതി തീർത്ത മഹാത്ഭുതമായ ഗ്രാൻഡ് കാന്യനാണ് ഈ ദേശീയോദ്യാനത്തിന്റെ കേന്ദ്രം. അരിസോണയിൽ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിന്റെ വിസ്തീർണ്ണം 1,217,262 ഏക്കറാണ്(1,902 ചതുരശ്ര മൈൽ; 4,926 ച.കീ.മി)
വസ്തുതകൾ ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം, Location ...
ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Coconino and Mohave counties, Arizona, United States |
Nearest city | Fredonia, Arizona (North Rim) Tusayan, Arizona (South Rim) |
Area | 1,217,262 acres (492,608 ha)[1] |
Established | ഫെബ്രുവരി 26, 1919 (1919-02-26) |
Visitors | 4,298,178 (in 2011)[2] |
Governing body | National Park Service |
Type | Natural |
Criteria | vii, viii, ix, x |
Designated | 1979 (3rd session) |
Reference no. | 75 |
State Party | അമേരിക്കൻ ഐക്യനാടുകൾ |
Region | Europe and North America |
അടയ്ക്കുക
1919ലാണ് ഗ്രാൻഡ് കാന്യണിനെ ഔദ്യോഗികമായി ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. അതിലും കാൽനൂറ്റാണ്ടിലധികം മുൻപേ അമേരിക്കക്കാർക്ക് സുപരിചിതമായിരുന്നു ഈ സ്ഥലം. 1903-ൽ അമേരിക്കൻ പ്രസിഡന്റ്റ് തിയോഡാർ റൂസ് വെൽറ്റ് ഈ പ്രദേശം സന്ദർശിച്ചിട്ടുണ്ടായിരുന്നു. അന്ന് അദ്ദേഹം ഗ്രാൻഡ് കാന്യണെപറ്റി പറഞ്ഞവാക്കുകൾ ഇപ്രകാരമാണ്:
“ | ഗ്രാൻഡ് കാന്യൻ എന്നെ തീർത്തും വിസ്മയിപ്പിക്കുന്നു. ഇത് ഉപമിക്കാവുന്നതിലും അപ്പുറമാണ്- അവർണ്ണനീയമാണ്. തീർച്ചയായും ഇതിനുസമാനമായ മറ്റൊന്ന് ഈ ലോകത്തിൽ എവിടേയും ഉണ്ടാകുകയില്ല... പ്രകൃതിയുടെ ഈ മഹാവിസ്മയം നാം ഇന്നുകാണുന്നതുപോലെതന്നെ എന്നും നിലനിൽക്കട്ടേ. ഇതിന്റെ ഗാംഭീര്യവും, വൈഭവവും, മനോഹാരിതയും വികൃതമാക്കപ്പെടരുത്. ഇതിനെ അഭിവൃദ്ധിപ്പെടുത്തുവാൻ നമുക്കാകില്ല. പക്ഷെ നമുക്ക് ഈ വിസ്മയത്തെ നമ്മുടെ മക്കൾക്കും, അവരുടെ മക്കൾക്കും, നമുക്കുശേഷം വരുന്ന എല്ലാവർക്കുമായി കാത്തുസൂക്ഷിക്കാം, ഓരോ അമേരിക്കനും ദർശിക്കേണ്ട മഹാദൃശ്യമായി. | ” |