ഇന്ത്യയിലെ ഒരു എഴുത്തുകാരൻ From Wikipedia, the free encyclopedia
കളത്തിൽ മാക്കി ദിവാകരൻ എന്ന ചന്തിരൂർ ദിവാകരൻ മലയാളത്തിലെ കവിയും നാടൻപാട്ട് രചയിതാവുമാണ്.[1]
ചന്തിരൂർ ദിവാകരൻ | |
---|---|
ജനനം | ചന്തിരൂർ, കേരളം | മേയ് 10, 1946
തൂലികാ നാമം | ചന്തിരൂർ ദിവാകരൻ |
തൊഴിൽ | സാഹിത്യകാരൻ, കവി, നാടകഗാനരചയിതാവ് |
ഭാഷ | മലയാളം |
പൗരത്വം | ഇന്ത്യ |
Genre | കവിത, ലേഖനം, നാടൻപാട്ട് |
പങ്കാളി | അംബുജാക്ഷി |
ബന്ധുക്കൾ | ശ്രീജ ബെൻ, സംഗീത, സംഘമിത്ര |
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചന്തിരൂർ എന്ന ഗ്രാമത്തിൽ കളത്തിൽ മാക്കിയുടേയും കുറുംബയുടേയും മകനായി 1946ലാണ് അദ്ദേഹം ജനിച്ചത്. നന്നെ ചെറുപ്പത്തിൽതന്നെ കവിതകൾ എഴുതിത്തുടങ്ങിയിരുന്നു. പ്രീഡിഗ്രിയ്ക്ക് സംസ്കൃതപഠനം നടത്തിയ അദ്ദേഹം പിന്നീട് വിദ്വാൻ ജി. കുമാരൻ നായരുടെ കീഴിൽ മലയാള വിദ്വാൻ പഠനം 1973ൽ പൂർത്തിയാക്കി. 1980ൽ കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ അസിസ്റ്റന്റ് ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 2001ൽ അപ്പർ ഡിവിഷൻ ക്ലർക്കായി ജോലിയിൽ നിന്നും വിരമിച്ചു.
നാടൻ പാട്ടുകൾ, നാടക ഗാനങ്ങൾ, വില്ലുപാട്ട് തുടങ്ങി പലവിധ സങ്കേതങ്ങളിൽ അദേഹം രചനകൾ നിർവഹിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.