From Wikipedia, the free encyclopedia
ചമിന്ദ വാസ് (ജനനം: 27 ജനുവരി 1974, മട്ടുമഗല, ശ്രീലങ്ക) ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരമാണ്. ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഒരു ഫാസ്റ്റ് ബൗളറായാണ് അദ്ദേഹം പരിഗണിക്കപ്പെടുന്നത്. ന്യൂബോളിൽ ഏറ്റവും കൂടുതൽ പ്രഹരശേഷിയും കഴിവുമുള്ള ശ്രീലങ്കൻ ക്രിക്കറ്ററായാണ് അദ്ദേഹം കരുതപ്പെടുന്നത്.[1]. 2004ൽ ലോക ടെസ്റ്റ് ടീമിലും, ഏകദിന ഇലവണ്ണിലും ഇടം നേടിയതോടെയാണ് അദ്ദേഹം അന്താരാഷ്ട്രശ്രദ്ധ നേടുന്നത്. 2009 ജൂലൈയിൽ അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
വ്യക്തിഗത വിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മുഴുവൻ പേര് | വർണകുലസൂരിയ പടബന്ധികേ ഉഷാന്ത ജോസഫ് ചാമിന്ദ വാസ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വിളിപ്പേര് | വാസി | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉയരം | 5 ft 10 in (1.78 m) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബാറ്റിംഗ് രീതി | ഇടംകൈയ്യൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | ഇടംകൈയ്യൻ ഫാസ്റ്റ് മീഡിയം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
റോൾ | ബൗളർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അന്താരാഷ്ട്ര തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദേശീയ ടീം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ടെസ്റ്റ് (ക്യാപ് 63) | 26 ഓഗസ്റ്റ് 1994 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ടെസ്റ്റ് | 20 ജൂലൈ 2009 v പാകിസ്താൻ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ആദ്യ ഏകദിനം (ക്യാപ് 75) | 15 ഫെബ്രുവരി 1994 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അവസാന ഏകദിനം | 27 ഓഗസ്റ്റ് 2008 v ഇന്ത്യ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
പ്രാദേശിക തലത്തിൽ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
വർഷം | ടീം | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
1990/91–2010/11 | കോൾട്ട്സ് ക്രിക്കറ്റ് ക്ലബ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2003 | ഹാംഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2005 | വോർസെസ്റ്റർഷെയർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2007 | മിഡിൽസെക്സ് | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2010-തുടരുന്നു | നോർത്താംപ്റ്റ്ൺഷെയർ (സ്ക്വാഡ് നം. 6) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഉറവിടം: CricketArchive, 25 June 2011 |
ചാമിന്ദ വാസ് ഒരു ഒരു ഇടംകയ്യൻ ഫാസ്റ്റ് ബൗളറാണ്. പലപ്പോഴും ശ്രീലങ്കക്കു വേണ്ടി ബൗളിങ് ആരംഭിക്കാൻ നിയോഗിക്കുന്നതും വാസിനെയായിരുന്നു. പന്ത് ഇൻസ്വിങ്ങ് ചെയ്യിക്കാനുള്ള കഴിവുകൊണ്ട് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച രീതിയിൽ ഓഫ് കട്ടറുകൾ എറിയാനും അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. പിന്നീട് റിവേഴ്സ് സ്വിങ്ങ് പന്തുകളെറിയാനുള്ള കഴിവ് അദ്ദേഹം നേടിയെടുത്തു. അതോടെ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തുന്ന ഒരു ബൗളറായി അദ്ദേഹം മാറി. പിൽക്കാലത്ത് അദ്ദേഹത്തിന്റെ പന്തുകളുടെ വേഗത കുറഞ്ഞെങ്കിലും മികച്ച ലൈനും ലെങ്തും വിക്കറ്റുകൾ നേടുന്നതിൽ അദ്ദേഹത്തെ പിന്തുണച്ചു. ഒരു മികച്ച പിൻനിര ബാറ്റ്സ്മാനും കൂടിയായിരുന്നു അദ്ദേഹം തന്റെ ടെസ്റ്റ് കരിയറിലാകെ 13 അർദ്ധസെഞ്ച്വറികളും, 1 സെഞ്ച്വറിയുമടക്കം 3,089 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഒരു മികച്ച ഫീൽഡറും കൂടിയായിരുന്നു അദ്ദേഹം.
ചാമിന്ദ വാസിന്റെ ടെസ്റ്റ് ശതകങ്ങൾ | ||||||
---|---|---|---|---|---|---|
റൺസ് | മത്സരം | എതിരാളി | രാജ്യം | വേദി | വർഷം | |
[1] | 100* | 97 | ബംഗ്ലാദേശ് | ശ്രീലങ്ക | സിൻഹളീസ് സ്പോർട്ട്സ് ക്ലബ് ഗ്രൗണ്ട് | 2007 |
ചാമിന്ദ വാസിന്റെ ടെസ്റ്റ് അർദ്ധശതകങ്ങൾ | ||||||
---|---|---|---|---|---|---|
റൺസ് | മത്സരം | എതിരാളി | വേദി | വർഷം | ||
[1] | 51 | 6 | ന്യൂസിലൻഡ് | ഡുനെഡിൻ, ന്യൂസിലൻഡ് | 1994 | |
[2] | 57 | 15 | ന്യൂസിലൻഡ് | ഡുനെഡിൻ, ന്യൂസിലൻഡ് | 1997 | |
[3] | 53* | 35 | പാകിസ്താൻ | റാവൽപിണ്ടി, പാകിസ്താൻ | 2000 | |
[4] | 54 | 41 | ദക്ഷിണാഫ്രിക്ക | ഗാൾ, ശ്രീലങ്ക | 2000 | |
[5] | 74* | 56 | സിംബാബ്വെ | കൊളംബോ, ശ്രീലങ്ക | 2001 | |
[6] | 72* | 57 | സിംബാബ്വെ | കാൻഡി, ശ്രീലങ്ക | 2002 | |
[7] | 68* | 73 | ഓസ്ട്രേലിയ | കാൻഡി, ശ്രീലങ്ക | 2004 | |
[8] | 69 | 79 | ദക്ഷിണാഫ്രിക്ക | ഗാൾ, ശ്രീലങ്ക | 2004 | |
[9] | 65 | 88 | ബംഗ്ലാദേശ് | കൊളംബോ, ശ്രീലങ്ക | 2005 | |
[10] | 50* | 91 | ഇംഗ്ലണ്ട് | ലോർഡ്സ്, ഇംഗ്ലണ്ട് | 2006 | |
[11] | 64 | 94 | ദക്ഷിണാഫ്രിക്ക | കൊളംബോ, ശ്രീലങ്ക | 2006 | |
[12] | 90 | 102 | ഇംഗ്ലണ്ട് | ഗാൾ, ശ്രീലങ്ക | 2007 | |
[13] | 54* | 103 | വെസ്റ്റ് ഇൻഡീസ് | ഗയാന, വെസ്റ്റ് ഇൻഡീസ് | 2008 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.