![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/29/ChenthamangalamKunnathurthaliSivaTemple.jpg/640px-ChenthamangalamKunnathurthaliSivaTemple.jpg&w=640&q=50)
ചേന്ദമംഗലം കുന്നത്തളി ക്ഷേത്രം
എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ശിവ / From Wikipedia, the free encyclopedia
എറണാകുളം ജില്ലയിൽ പറവൂരിൽ ചേന്ദമംഗലത്ത് പെരിയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ഒരു ക്ഷേത്രമാണ് ചേന്ദമംഗലം കുന്നത്തളി മഹാദേവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന ഈ ക്ഷേത്രം കേരള-ദ്രാവിഡ ശൈലിയുടെ ഉത്തമ ഉദാഹരണമായ ക്ഷേത്ര നിർമ്മിതിയാൽ പ്രസിദ്ധമാണ്.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ അർദ്ധനാരീശ്വരസങ്കല്പത്തിലുള്ള പരമശിവനാണ്. കൂടാതെ തുല്യപ്രാധാന്യത്തോടെ ഭദ്രകാളിയും ഉപദേവതകളായി ഗണപതി, ശാസ്താവ്, ദക്ഷിണാമൂർത്തി, അഘോരമൂർത്തി, മഹാവിഷ്ണു, പഞ്ചമുഖ ശിവൻ, വീരഭദ്രൻ, സപ്തമാതൃക്കൾ, ദുർഗ്ഗാദേവി, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. [2] പ്രസിദ്ധമായ പാലിയം സത്യാഗ്രഹം നടന്നത് അവർണ്ണഹിന്ദു സമുദായങ്ങൾക്ക് ഈ മഹാക്ഷേത്ര പ്രവേശനത്തിനു വേണ്ടിയായിരുന്നു.
ചേന്ദമംഗലം കുന്നത്തളി ശിവക്ഷേത്രം | |
---|---|
![]() കുന്നത്തളി ശിവക്ഷേത്രം | |
നിർദ്ദേശാങ്കങ്ങൾ: | 10°36′8″N 76°11′39″E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | പറവൂർ, ചേന്ദമംഗലം |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | പരമശിവൻ |
പ്രധാന ഉത്സവങ്ങൾ: | തിരുവുത്സവം (തിരുവാതിര, ശിവരാത്രി |
ക്ഷേത്രങ്ങൾ: | 1 |
ചരിത്രം | |
ക്ഷേത്രഭരണസമിതി: | പാലിയം ദേവസ്വം |