മൂവായിരം വർഷങ്ങളായി പരിണമിച്ച ഭൂദൃശ്യ പൂന്തോട്ട ശൈലിയാണ് ചൈനീസ് പൂന്തോട്ടം. ചൈനീസ് ചക്രവർത്തിമാരുടെയും സാമ്രാജ്യകുടുംബത്തിലെ അംഗങ്ങളുടെയും ആനന്ദത്തിനും മതിപ്പിനും വേണ്ടി നിർമ്മിച്ച വിശാലമായ പൂന്തോട്ടങ്ങളും പണ്ഡിതന്മാർ, കവികൾ, മുൻ സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, വ്യാപാരികൾ എന്നിവർ നിർമ്മിച്ച ഉദ്യാനങ്ങളും കൂടുതലും ഇതിൽ ഉൾപ്പെടുന്നു. പ്രതിഛായയ്ക്കും പുറം ലോകത്തിൽ നിന്നുള്ള രക്ഷപ്പെടലിനുമായി നിർമ്മിച്ച ഇവ അനുയോജ്യമായ ഹ്രസ്വരൂപത്തിലുള്ള പ്രകൃതി ദൃശ്യം നൽകുന്നു. ഇത് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിലനിൽപ്പ് പ്രകടമാകുന്നു.[1]
വസ്തുതകൾ Simplified Chinese, Traditional Chinese ...
|
|
ഷാങ്ഹായിലെ യുയുവാൻ ഗാർഡന്റെ ഈ ചിത്രം (1559 ൽ സൃഷ്ടിച്ചത്) ഒരു ക്ലാസിക്കൽ ചൈനീസ് ഉദ്യാനത്തിന്റെ എല്ലാ ഘടകങ്ങളും കാണിക്കുന്നു - വെള്ളം, വാസ്തുവിദ്യ, സസ്യങ്ങൾ, പാറകൾ. |
Simplified Chinese | 中国园林 |
---|
Traditional Chinese | 中國園林 |
---|
Literal meaning | ചൈന ഗാർഡൻ-വുഡ്സ് |
---|
Transcriptions |
---|
|
Hanyu Pinyin | Zhōngguó yuánlín |
---|
|
Romanization | Tson平 koh入 yu入 lin平 |
---|
|
|
Simplified Chinese | 中国古典园林 |
---|
Traditional Chinese | 中國古典園林 |
---|
Literal meaning | ചൈന ക്ലാസിക്കൽ ഗാർഡൻ-വുഡ്സ് |
---|
Transcriptions |
---|
|
Hanyu Pinyin | Zhōngguó gǔdiǎn yuánlín |
---|
|
Romanization | Tson平 koh入 gu去 di平 yu平 lin平 |
---|
|
|
അടയ്ക്കുക
ഒരു സാധാരണ ചൈനീസ് ഉദ്യാനം മതിലിനോട് സാദൃശ്യമുള്ള വസ്തുക്കളാൽ ചുറ്റപ്പെട്ടിരിക്കുന്നു. അതിൽ ഒന്നോ അതിലധികമോ കുളങ്ങൾ, പാറകൾ, മരങ്ങൾ, പൂക്കൾ, പൂന്തോട്ടത്തിനുള്ളിലെ ഹാളുകളുടെയും പവലിയനുകളുടെയും ശേഖരം എന്നിവ ഉൾപ്പെടുന്നു. ഓരോ നിർമ്മാണഘടനയിലൂടെ നീങ്ങുന്നതിലൂടെ, പ്രകൃതി ദൃശ്യ ചിത്രങ്ങളുടെ ഒരു ചുരുൾ നിവർത്തുന്നപോലെ, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ രംഗങ്ങളുടെ ഒരു ശ്രേണി സന്ദർശകർക്ക് കാണാൻ കഴിയും.