ജാനറ്റ് ഗയ്നെർ
അമേരിക്കൻ ചലച്ചിത്ര നടി / From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ചലച്ചിത്രനടിയും, സ്റ്റേജ് നടിയും ടെലിവിഷൻ നടിയും ചിത്രകാരിയുമായിരുന്നു ജാനറ്റ് ഗയ്നെർ (Janet Gaynor) (6 ഒക്ടോബർ 1906 – 14 സെപ്റ്റമ്പർ 1984).
ജാനറ്റ് ഗയ്നെർ | |
---|---|
ജനനം | Laura Augusta Gainor (1906-10-06)ഒക്ടോബർ 6, 1906 ജർമ്മൻടൌൺ, ഫിലാഡെൽഫിയ, യു.എസ്. |
മരണം | സെപ്റ്റംബർ 14, 1984(1984-09-14) (പ്രായം 77) പാം സ്പ്രിംഗ്സ്, കാലിഫോർണിയ, യു.എസ്. |
മരണ കാരണം | Complications from injuries sustained in car accident |
അന്ത്യ വിശ്രമം | ഹോളിവുഡ് ഫോർഎവർ സെമിത്തേരി |
വിദ്യാഭ്യാസം | സാൻ ഫ്രാൻസിസ്കോ പോളിടെക്നിക് ഹൈസ്കൂൾ |
തൊഴിൽ | നടി |
സജീവ കാലം | 1924–1981 |
കുട്ടികൾ | 1 |
നിശ്ശബ്ദ ചിത്രങ്ങളിൽ അഭിനയിച്ചാണ് ജാനറ്റ് അവളുടെ അഭിനയ ജീവിതം ആരംഭിച്ചത്. 1926 ൽ അമേരിക്കൻ ചലചിത്ര കമ്പനിയായ ഫോക്സ് ഫിലിം കോർപ്പറേഷനുമായി ഒപ്പിട്ടശേഷം അവൾ പ്രശസ്തിയിലേക്ക് ഉയരുകയും ആ കാലഘട്ടത്തിലെ ബോക്സ് ഓഫീസിൽ വലിയ സാമ്പത്തികവിജയം നേടിയ ആളായി ജാനറ്റ് ഗയ്നെർ മാറുകയായിരുന്നു.
1929 ൽ മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ച ആദ്യ വ്യക്തിയാണ് ജാനറ്റ് ഗയ്നെർ. സെവൻത് ഹെവൻ (1927), സൺറൈസ്: എ സോങ് ഓഫ് ടു ഹുമൺസ് (1927), സ്ട്രീറ്റ് ഏൻജൽസ് (1928) എന്നീ സിനിമകളിലെ മികച്ചപ്രകടനത്തിനായിരുന്നു മികച്ച നടിക്കുള്ള അക്കാദമി അവാർഡ് ലഭിച്ചത്. ജാനറ്റ് ഗയ്നറിന്റെ വിജയകരമായ അഭിനയ ജീവിതം ശബ്ദ ചിത്രങ്ങളുടെ കാലഘട്ടത്തിലേക്കും തുടർന്നു.
വടക്കു പടിഞ്ഞാറെ ഫിലഡെൽഫിയയിലെ പ്രദേശമായ ജെർമൻടൗൺ എന്ന സ്ഥലത്താണ് ലോറ ആഗസ്റ്റ ഗയ്നെർ ജനിച്ചത്. 'ലോലി' എന്ന ചെല്ലപ്പേരോടു കൂടിയ ജാനറ്റ് ഗയ്നെർ ലോറ-ഫ്രങ്ക് ഡി വിറ്റ് ഗയ്നെർ ദമ്പദിമാരുടെ രണ്ടു മക്കളിൽ ഇളയവളായിരുന്നു.