ജെനോവ
From Wikipedia, the free encyclopedia
ഇറ്റലിയിലെ ലിഗ്വാറയുടെ തലസ്ഥാനവും ഇറ്റലിയിലെ ഏറ്റവും വലിയ ആറാമത്തെ നഗരവുമാണ് ജെനോവ (Genoa (/ˈdʒɛnoʊə/ JEN-oh-ə; ഇറ്റാലിയൻ: Genova [ˈdʒɛːnova] ( കേൾക്കുക); ഫലകം:Lang-lij ഫലകം:IPA-lij; English, historically, and ലത്തീൻ: Genua)
ജെനോവ Genoa | |||
---|---|---|---|
Comune | |||
Comune di Genova | |||
A collage of Genoa, clockwise from top left: Lighthouse of Genoa, Piazza De Ferrari, Galleria Mazzini, Brigata Liguria Street, view of San Teodoro from Port of Genoa | |||
| |||
Country | Italy | ||
Region | Liguria | ||
• Mayor | Marco Bucci ([[List of political parties in Italy|Centre-Right]]) | ||
• ആകെ | 240.29 ച.കി.മീ.(92.78 ച മൈ) | ||
ഉയരം | 20 മീ(70 അടി) | ||
(1 January 2018) | |||
• ആകെ | 5,80,097 | ||
• ജനസാന്ദ്രത | 2,400/ച.കി.മീ.(6,300/ച മൈ) | ||
Demonym(s) | Genovese | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
Postal code | 16121-16167 | ||
Dialing code | 010 | ||
Patron saint | John the Baptist | ||
Saint day | June 24 | ||
വെബ്സൈറ്റ് | www.comune.genova.it | ||
Official name | Genoa: Le Strade Nuove and the system of the Palazzi dei Rolli | ||
Criteria | Cultural: (ii)(iv) | ||
Reference | 1211 | ||
Inscription | 2006 (30-ആം Session) | ||
Area | 15.777 ha (38.99 acres) | ||
Buffer zone | 113 ha (280 acres) | ||
ലിഗൂറിയൻ കടലിലെ ഗൾഫ് ഒഫ് ജെനോവയുടെ തീരത്തായി സ്ഥിതിചെയ്യുന്ന ഇത് മദ്ധ്യധരണ്യാഴിയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിൽ ഒന്നാണ്. ഇറ്റലിയിലെയും മദ്ധ്യധരണ്യാഴിയിലെയും ഏറ്റവും തിരക്കേറിയ തുറമുഖമായ ജെനോവ യൂറോപ്യൻ യൂണിയനിലെ പന്ത്രണ്ടാമത്തെ തിരക്കേറിയ തുറമുഖവുമാണ് .[1][2]
വടക്കുപടിഞ്ഞാറൻ ഇറ്റലിയിലെ മിലാൻ-ടൂറിൻ-ജെനോവ വ്യാവസായിക ത്രികോണത്തിന്റെ തെക്കേ അറ്റത്തുള്ള ജെനോവ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ്.[3][4] പത്തൊൻപതാം നൂറ്റാണ്ട് മുതൽ നഗരത്തിൽ വൻ കപ്പൽശാലകളും സ്റ്റീൽ ഫാക്ടറികളും പ്രവർത്തിച്ചുവരുന്നു. 1407 ൽ സ്ഥാപിതമായതും, ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്കുകളിൽ ഒന്നായതുമായ ബാങ്ക് ഓഫ് സെൻറ് ജോർജ് പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യം മുതൽ നഗരത്തിന്റെ അഭിവൃദ്ധിയിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.[5][6]