അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
അമേരിക്കക്കാരിയായ ഒരു സിനിമ, തിയേറ്റർ, ടെലിവിഷൻ അഭിനേത്രിയായിരുന്നു ജെയ്ൻ മാൻസ്ഫീൽഡ് (Jayne Mansfield) (ജനനം: വീര ജെയ്ൻ പാമെർ, ഏപ്രിൽ 19, 1933 - ജൂൺ 29, 1967). ഒരു നൈറ്റ്ക്ലബ് എന്റർടെയ്നർ, ഗായിക എന്നതുകൂടാതെ ആദ്യകാല പ്ലേബോയ് പ്ലേമിറ്റുകളിൽ ഒരാളുമായിരുന്നു അവർ. ഇരുപതാം നൂറ്റാണ്ടിലെ ഫോക്സിന്റെ കരാർ പ്രകാരം1950 കളിലും 1960 കളുടെ തുടക്കത്തിലും ഒരു പ്രമുഖ ഹോളിവുഡ് സെക്സ് സിമ്പൽ ആയിരുന്നു. വളരെ പ്രസിദ്ധമായ വ്യക്തിഗത ജീവിതമായിരുന്നു അവർ നയിച്ചിരുന്നത്. ഇറ്റലിയിലെ ഓസ്കാർ രണ്ട് വേൾഡ് അവാർഡുകൾ മാൻസ്ഫീൽഡ് സ്വന്തമാക്കിയിയിരുന്നു.[1][2]
ജെയ്ൻ മാൻസ്ഫീൽഡ് | |
---|---|
ജനനം | വെറ ജെയ്ൻ പാമെർ ഏപ്രിൽ 19, 1933 ബ്രയിൻ മൻവർ, പെൻസിൽവാനിയ, യു എസ് |
മരണം | ജൂൺ 29, 1967 34) ഈസ്റ്റേൺ, ന്യൂ ഓർലിയൻസ്, ലൂസിയാന, യു എസ് | (പ്രായം
മരണ കാരണം | ബ്രെയിൻ ട്രോമ കാർ അപകടത്തിൽ പെട്ടു |
അന്ത്യ വിശ്രമം | Fairview Cemetery (Pen Argyl, Pennsylvania) 40.861672°N 75.240244°W |
കലാലയം | തെക്കൻ മെതോഡിസ്റ്റ് സർവ്വകലാശാല ഓസ്റ്റിനിലെ ടെക്സാസിൻ യൂണിവേഴ്സിറ്റി കാലിഫോർണിയ സർവകലാശാല, ലോസ് ആഞ്ചലസ് |
തൊഴിൽ |
|
സജീവ കാലം | 1954–1967 |
ജീവിതപങ്കാളി(കൾ) | പോൾ മാൻസ്ഫീൽഡ്
(m. 1950; div. 1958)മിക്ലൊ́സ് ഹർഗിറ്റയ്
(m. 1958; div. 1964)മാറ്റ് സിംബർ
(m. 1964; div. 1966) |
കുട്ടികൾ | 5, ജെയ്ൻ മാരി മാൻസ്ഫീൽഡിനും, മാരിസ്ക ഹർഗിറ്റയ്ക്കും |
പുരസ്കാരങ്ങൾ | തിയറ്റർ വേൾഡ് അവാർഡ് for Promising Personality (1956) ഗോൾഡൻ ഗ്ലോബ്for New Star Of The Year – Actress (1957) |
വെബ്സൈറ്റ് | www |
ഒപ്പ് | |
മാൻസ്ഫീൽഡിന്റെ സിനിമാ ജീവിതകാലം നൈമിഷികമായിരുന്നുവെങ്കിലും ഒട്ടേറെ ബോക്സ് ഓഫീസ് വിജയങ്ങൾ ജെയ്ൻ സ്വന്തമാക്കിയിട്ടുണ്ട്. തിയേറ്റർ വേൾഡ് അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിരുന്നു. 1955-1956 ബ്രോഡ്വേ പതിപ്പിലും, 1957- ലെ ഹോളിവുഡ് മൂവി പതിപ്പായ വിൽ സ്യൂസെന്റ് സ്പൈയിൽ റോക്ക് ഹണ്ടറിന്റെയും സാങ്കൽപ്പിക അഭിനേത്രിയായ റിത മാർലോയുടെ വേഷം വിജയമായിരുന്നു. ദ് ഗേൾ കാൻഡ് ഹെൽപ്പ് ഇറ്റ് (1956), ദ വേ വാർഡ് ബസ് (1957), ടൂ ഹോട്ട് ടു ഹാൻഡിൽ (1960), ലൈംഗിക ചൂഷണ ചിത്രമായ പ്രോമിസെസ്! പ്രോമിസെസ്! (1963) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ഹോളിവുഡ് മോഷൻ പിക്ചറിൽ നഗ്ന നായികയാവുന്ന ആദ്യത്തെ അമേരിക്കൻ വനിതയായിരുന്നു ജെയ്ൻ മാൻസ്ഫീൽഡ്.
പബ്ലിക് റിലേഷൻസ് പ്രൊഫഷണൽ ആയ ആദ്യ ഭർത്താവ് പോൾ മാൻസ്ഫീൽഡിൽ നിന്നും മാൻസ്ഫീൽഡ് തന്റെ പ്രൊഫഷണൽ പേര് എടുത്തു. മൂന്നു തവണ വിവാഹിതയും വിവാഹമോചനവും നേടിയ മാൻസ്ഫീൽഡിന് അഞ്ചു കുട്ടികൾ ഉണ്ടായിരുന്നു. മൻസ്ഫീൽഡിന് റോബർട്ട്, ജോൺ കെ. കെന്നഡി, അവരുടെ അറ്റോർണി സാമുവൽ എസ്. ബ്രോഡ്, ലാസ് വെഗാസ് എന്റർടെയിനർ നെൽസൺ സാർഡെല്ലി എന്നിവരുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു.1967 ജൂൺ 29 ന് 34 വയസുള്ളപ്പോൾ ന്യൂ ഓർലിയൻസിലെ ഒരു കാറപകടത്തിൽപ്പെട്ട് ജെയ്ൻ മാൻസ്ഫീൽഡ് മരണമടഞ്ഞു. [3][4]
ജർമനിയുടെയും ഇംഗ്ലീഷുകാരുടെയും വംശത്തിൽ നിന്നുള്ള ഹെർബെർട്ട് വില്യം പാമർ (1904-1936), ഇംഗ്ലീഷുകാരിയായ വെരാ (നീ ജെഫ്രി) പാമർ (1903-2000) എന്നിവരുടെ ഏക സന്താനമായ ജെയ്ൻ 1933 ഏപ്രിൽ 19 ന് പെൻസിൽവാനിയയിലെ ബ്രൈൻ മാറിൽ ജനിച്ചു.[5] അമ്മയുടെ മുത്തച്ഛനായ തോമസിന്റെ പക്കൽ നിന്ന് 90,000 ഡോളറും 1958- ൽ ബിയാട്രിസ് മേരി പാമെർ എന്ന അമ്മയുടെ മുത്തശ്ശിയിൽ നിന്ന് 36,000 ത്തിൽ കൂടുതൽ ഡോളറും പാരമ്പര്യസ്വത്തായി ലഭിച്ചിരുന്നു.[6]
ന്യൂ ജേഴ്സിയിലെ ഫിലിപ്സ്ബർഗിലാണ് ബാല്യകാലം ജെയ്ൻ ചെലവഴിച്ചിരുന്നത്.[7] അവിടെയാണ് അറ്റോർണി പരിശീലനം നടത്തിവന്നിരുന്നതും ഭാവിയിലെ ന്യൂ ജേഴ്സി ഗവർണർ ആകേണ്ടിയിരുന്നതുമായ പിതാവ് റോബർട്ട് ബി.മേയ്നർ 1936- ൽ ഹൃദയാഘാതം മൂലം അന്തരിച്ചു. 1939-ൽ അവരുടെ അമ്മ സെയിൽസ് എഞ്ചിനീയർ ഹാരി ലോറൻസ് പിയേഴ്സിനെ വിവാഹം കഴിക്കുകയും കുടുംബം ടെക്സസിലെ[8] ഡല്ലസിലേക്ക് താമസം മാറുകയും ചെയ്തിരുന്നു. അവിടെ അവർ വെരാ ജെയ്ൻ പിയേഴ്സ് എന്നറിയപ്പെട്ടു.[9][10]
ഒരു കുട്ടിയായിരുന്നപ്പോൾ ഷേർലി ടെമ്പിൾ പോലൊരു ഹോളിവുഡ് താരമാകാൻ ജെയ്ൻ ആഗ്രഹിച്ചു [11] [12][13]പന്ത്രണ്ടു വയസ്സുള്ളപ്പോൾ അവൾ ബാൽറൺ നൃത്തം പഠിച്ചു.[14] 1950- ൽ ഹൈലാൻഡ് പാർക്ക് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. [15] [16][17][18]ഹൈസ്കൂളിൽ ആയിരിക്കുമ്പോൾ പാമർ വയലിൻ, പിയാനോ, വയൊലാ പാഠങ്ങൾ എന്നിവ കൂടാതെ അവർ സ്പാനിഷ്, ജർമ്മൻ ഭാഷകളും പഠിച്ചു എടുത്തു.[19][20] ഗണിതശാസ്ത്രത്തിൽ അടക്കം ഉയർന്ന ബി എസ് ഗ്രേഡുകൾ ലഭിച്ചിട്ടുണ്ട്.[21]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.