![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/ba/Jellyfish_Lake_aerial_%2528March_2008%2529.jpg/640px-Jellyfish_Lake_aerial_%2528March_2008%2529.jpg&w=640&q=50)
ജെല്ലിഫിഷ് തടാകം
പലാവുവിലെ ഏൽ മാൽക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽ തടാകം / From Wikipedia, the free encyclopedia
പലാവുവിലെ ഏൽ മാൽക് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഒരു കടൽ തടാകമാണ് ജെല്ലിഫിഷ് തടാകം (പലൗവൻ : Ongeim'l ത്കെതൌ, "ഫിഫ്ത് ലേക്"). കൊറോർ, പലേലിയു എന്നിവയ്ക്കിടയിലെ പലാവുവിന്റെ തെക്കൻ ലഗൂണിലെ ചെറിയ, പാറക്കെട്ടുകളോടു കൂടിയ, ഭൂരിഭാഗം ജനവാസമില്ലാത്ത ദ്വീപായ റോക്ക് ഐലന്റുകളുടെ ഭാഗമാണ് ഏൽ മാൽക്. റോക് ഐലന്റുകളിൽ ഏകദേശം 70- ൽപരം കടൽ തടാകങ്ങൾ സ്ഥിതി ചെയ്യുന്നു. ദശലക്ഷക്കണക്കിന് ഗോൾഡൻ ജെല്ലി ഫിഷ് ദിനംപ്രതി തടാകത്തിന് സമീപത്തായി തിരശ്ചീനമായ ഭാഗങ്ങൾ ഉടനീളം കുടിയേറിപ്പാർക്കുന്നു.
Jellyfish Lake | |
---|---|
![]() Aerial view, looking west | |
സ്ഥാനം | Eil Malk, Rock Islands, Palau |
നിർദ്ദേശാങ്കങ്ങൾ | 7°09′40″N 134°22′34″E |
Type | Meromictic |
തദ്ദേശീയ നാമം | Ongeim'l Tketau (Palauan) |
Basin countries | Palau |
പരമാവധി നീളം | 460 m (1,510 ft) |
പരമാവധി വീതി | 160 m (520 ft) |
ഉപരിതല വിസ്തീർണ്ണം | 5.7 ha (14 acres) |
ശരാശരി ആഴം | 30 m (100 ft) |
Water volume | 1.71 million m3 (60 million cu ft) |
ഉപരിതല ഉയരം | Sea level |
Frozen | Never |
Islands | None |
ജെല്ലിഫിഷ് തടാകം പുരാതന മയോസെൻ യുഗത്തിലെ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള പാറക്കെട്ടുകളിലെ പിളർന്ന തുരങ്കങ്ങളിലൂടെയും മടക്കുകളിലൂടെയും കടലിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നു. എന്നിരുന്നാലും ഈ തടാകം ഒറ്റപ്പെട്ടതാണ്. ഈ തടാകത്തിലെ വൈവിധ്യമാർന്ന സ്പീഷീസുകളുടെ ജൈവവൈവിധ്യം സമീപത്തുള്ള ലഗൂണിൽ നിന്ന് കുറഞ്ഞു കാണപ്പെടുന്നു. ഗോൾഡൻ ജെല്ലിഫിഷ്, മസ്തീസിയസ് cf. പാപ്പുവ എപ്പിസോണി, തടാകത്തിലെ മറ്റു ചില സ്പീഷീസുകൾ എന്നിവകൂടാതെ അടുത്തുള്ള ലഗൂണുകളിൽ താമസിക്കുന്ന അടുത്ത ബന്ധുക്കളായ സ്പീഷീസുകളിൽ നിന്നും വ്യത്യസ്തമായ സ്പീഷീസുകൾ ഈ തടാകത്തിലുണ്ടാകാൻ സാദ്ധ്യതയുണ്ട്.