അമേരിക്കൻ ചലചിത്ര നടൻ From Wikipedia, the free encyclopedia
ജെസിക്ക ആൻ ജോൺസൺ (മുൻകാലത്ത്, സിംപ്സൺ; ജനനം: ജൂലൈ 10, 1980)[3] ഒരു അമേരിക്കൻ ഗായിക, അഭിനേത്രി, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രസിദ്ധയാണ്. കൊളംബിയ റെക്കോർഡ്സുമായി സിംപ്സൺ 17 വയസ്സുണ്ടായിരുന്നപ്പോൾ ഒരു റിക്കോർഡിംഗ് കരാറിൽ ഒപ്പുവയ്ക്കുകയും 1999 ൽ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കുകയും ചെയ്തു. ഈ ആൽബം ലോകമെമ്പാടുമായി നാല് ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റഴിക്കുകയും "ഐ വാന ലവ് യു ഫോർവർ" (1999) ബിൽബോർഡ് ഹോട്ട് 100 ൽ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. രണ്ടാമത്തെ ആൽബത്തിലൂടെ കൂടൂതൽ വിജയം നേടാൻ ശ്രമിച്ച സിംപ്സൺ ഇറെസിസ്റ്റിബിൽ (2001) എന്ന ആൽബത്തിലൂടെ കൂടുതൾ പക്വതയുള്ള ഒരു പ്രതിബിംബം സൃഷ്ടിച്ചെടുത്തു. ഒരു സിംഗിൾ ട്രാക്കായി നിലനിറുത്തിയ ഈ ആൽബത്തിലെ ശീർഷക ഗാനം, ബിൽബോർഡ് ഹോട്ട് 100 ലെ മികച്ച ഇരുപതാം സ്ഥാനത്തുള്ളതും ജെസിക്കയുടെ രണ്ടാമത്തെ സൂപ്പർ ഹിറ്റുമായും മാറി.
ജെസിക്ക സിംപ്സൺ | |
---|---|
ജനനം | ജെസിക്ക ആൻ സിംപ്സൺ ജൂലൈ 10, 1980 Abilene, Texas, U.S. |
തൊഴിൽ |
|
സജീവ കാലം | 1998–ഇതുവരെ |
ഉയരം | 160 cm (5 ft 3 in)[1] |
ടെലിവിഷൻ | Newlyweds: Nick and Jessica |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) | ടോണി റോമോ (2007–09) |
കുട്ടികൾ | 2 |
ബന്ധുക്കൾ | ആഷ്ലി സിംപ്സൺ (sister) |
Musical career | |
വിഭാഗങ്ങൾ |
|
ഉപകരണ(ങ്ങൾ) | Vocals |
ലേബലുകൾ |
|
വെബ്സൈറ്റ് | jessicasimpson |
Year | Title | Role | Notes |
---|---|---|---|
2002–03 | ദാറ്റ് '70s ഷോ | Annette Berkardt | Recurring role (Season 5)[10] |
2003 | ദ ട്വലൈറ്റ് സോൺ | Miranda Evans | Episode: "The Collection" |
2003–05 | ന്യൂലിവെഡ്സ്: നിക്ക് ആൻറ് ജെസിക്ക | Herself | Reality television[11] |
2004 | ദ നിക്ക് ആൻറ് ജെസിക്ക വെറൈറ്റി അവർ | Herself | Television special[12] |
2004 | നിക്ക് ആൻറ് ജെസിക്കാസ് ഫാമിലി ക്രിസ്തുമസ് | Herself | Television special[13] |
2004–05 | ദ ആഷ്ലീ സിംപ്സൺ ഷോ | Herself | Reality television |
2008 | ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് | Guest Performer | Episode: "Round 2: Results" |
2009 | ഐ ഗെറ്റ് ദാറ്റ് ോ ലോട്ട് | Herself | Episode: "Jessica Simpson"[14] |
2010 | പ്രോജക്റ്റ് റൺവേ | Guest judge | Episode: "Finale Part 2" |
2010 | ദ പ്രൈസ് ഓഫ് ബ്യൂട്ടി | Herself | Reality television[15] |
2010 | എൻടൂറേജ് | Herself | Episode: "Bottoms Up"[16] |
2012–13 | ഫാഷൻ സ്റ്റാർ | Judge / Mentor[17] |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.