ജെസൺ
From Wikipedia, the free encyclopedia
ഡാറ്റാ കൈമാറ്റത്തിനായി ഉപയോഗിക്കുന്നതും, മനുഷ്യർക്കു കൂടി വായിച്ചുമനസ്സിലാക്കുവാൻ പറ്റുന്നതുമായുള്ള ഒരു എഴുത്തുരീതിയാണ് ജെസൺ. ജാവാസ്ക്രിപ്റ്റ് ഒബജക്റ്റ് നോട്ടേഷൻ എന്നാണ് പൂർണ്ണരൂപം. ജാവാസ്ക്രിപ്റ്റ് ഒബ്ജക്റ്റ് നൊട്ടേഷൻ(JSON, ഉച്ചരിക്കുന്നത് / ˈdʒeɪsən /; കൂടാതെ / ˈdʒeɪˌsɒn / [കുറിപ്പ് 1]) ഒരു ഓപ്പൺ സ്റ്റാൻഡേർഡ് ഫയൽ ഫോർമാറ്റാണ്, ഇത് ജാവാസ്ക്രിപ്റ്റ് പ്രോഗ്രാമിങ്ങ് ഭാഷയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്.അജാക്സ് സിസ്റ്റങ്ങളിൽ എക്സ്എംഎല്ലിന് പകരമായി ഉപയോഗിക്കുന്ന വൈവിധ്യമാർന്ന ആപ്ലിക്കേഷനുകൾ ഉള്ള വളരെ സാധാരണമായ ഒരു ഡാറ്റ ഫോർമാറ്റാണ് ഇത്.[1]
എക്സ്റ്റൻഷൻ | .json |
---|---|
ഇന്റർനെറ്റ് മീഡിയ തരം | application/json |
ഫോർമാറ്റ് തരം | Data interchange |
പ്രാഗ്രൂപം | JavaScript |
മാനദണ്ഡങ്ങൾ | RFC 4627 |
വെബ്സൈറ്റ് | http://json.org |
ജെസൺ ഒരു സ്വതന്ത്ര-ഭാഷ ഡാറ്റ ഫോർമാറ്റാണ്. ഇത് ജാവാസ്ക്രിപ്റ്റിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, പക്ഷേ പല ആധുനിക പ്രോഗ്രാമിംഗ് ഭാഷകളിലും ജെസൺ ഫോർമാറ്റ് ഡാറ്റ സൃഷ്ടിക്കുന്നതിനും പാഴ്സ് ചെയ്യുന്നതിനുള്ള കോഡ് ഉൾപ്പെടുന്നു. application/json എന്നതാണ് ഇതിന്റെ ഔദ്യോഗിക ഇന്റർനെറ്റ് മീഡിയ പ്രതിനിധീകരണം. ജെസൺ ഫയൽനാമങ്ങൾ .json എന്ന എക്സ്റ്റഷൻ ഉപയോഗിക്കുന്നു.
ഡഗ്ലസ് ക്രോക്ക്ഫോർഡ് ആദ്യം ജെസൺ ഫോർമാറ്റ് അവതരിപ്പിച്ചത് 2000 ത്തിന്റെ തുടക്കത്തിലാണ്. ജെസൺ ആദ്യമായി ഇഗ്മാ-404(ECMA-404)ആയി 2013 ൽ സ്റ്റാൻഡേർഡ് ചെയ്തു.[2]2017 ൽ പ്രസിദ്ധീകരിച്ച ആർഎഫ്സിRFC 8259, ഇൻറർനെറ്റ് സ്റ്റാൻഡേർഡ് STD 90യുടെ നിലവിലെത്തെ പതിപ്പാണ്, മാത്രമല്ല ഇത് ഇഗ്മാ-404 യുമായി പൊരുത്തപ്പെടുന്നു.[3] അതേ വർഷം തന്നെ, ജെസണിനെ ISO / IEC 21778: 2017 ആയി സ്റ്റാൻഡേർഡ് ചെയ്തു. ഇഗ്മാ, ഐഎസ്ഒ മാനദണ്ഡങ്ങൾ അനുവദനീയമായ വാക്യഘടനയെ കുറിച്ചു മാത്രമേ വിവരിക്കുകയുള്ളൂ, അതേസമയം ആർഎഫ്സി സുരക്ഷയെപ്പറ്റിയും പരസ്പരപ്രവർത്തനക്ഷമതക്കുള്ള പരിഗണനകളും ഉൾക്കൊള്ളുന്നു. [4]