ടിയറ ഡെൽ ഫ്വേഗോ
From Wikipedia, the free encyclopedia
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ തേക്കേ അറ്റത്ത്, മഗല്ലൻ കടലിടുക്കിനപ്പുറം സ്ഥിതി ചെയ്യുന്ന ഒരു ദ്വീപസമൂഹമാണ് ടിയറ ഡെൽ ഫ്വേഗോ. ചിലിയുടെ നിയന്ത്രണത്തിലുള്ള മഗലൻ കടലിടുക്ക് ഈ ദ്വീപസമൂഹത്തെ പ്രധാന കരയിൽനിന്നും വേർതിരിക്കുന്നു. സ്പാനിഷ് ഭാഷയിലുള്ള ഈ പേരിന് "അഗ്നിഭൂമി" എന്നാണർത്ഥം. ചിലിയുടേയും അർജന്റീനയുടേയും വിഭക്തനിയന്ത്രണത്തിൽ, 48100 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മുഖ്യദ്വീപും (Isla Grande de Tierra del Fuego) ഹോൺ മുനമ്പ് ഉൾപ്പെടെയുള്ള ഒരു കൂട്ടം ചെറിയ ദ്വീപുകളും ചേർന്നതാണിത്.[1] 1520-ൽ ഫെർഡിനാന്റ് മഗല്ലന്റെ പര്യവേഷണം കണ്ടെത്തിയ ഈ ദ്വീപസമൂഹത്തിൽ പാശ്ചാത്യർ കുടിയേറിയത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ വൻതോതിൽ ആടുവളർത്തലും സ്വർണ്ണത്തിരയലും തുടങ്ങിയതോടെയാണ്. ഇപ്പോൾ ടിയറ ഡെൽ ഫ്വേഗോയുടെ വടക്കൻ ഭാഗത്തിന്റെ സമ്പദ്ഘടന പെട്രോളിയം ഖനനത്തേയും തെക്കൻ ഭാഗത്തിന്റേത് വിനോദസഞ്ചാരം, വ്യാവസായികോത്പാദനം, അന്റാർട്ടിക്കൻ പര്യവേഷണത്തിന്റെ അനുബന്ധവ്യവസായങ്ങൾ എന്നിവയേയും ആശ്രയിച്ചിരിക്കുന്നു.
Geography | |
---|---|
Location | Pacific Ocean, Atlantic Ocean |
Major islands | Tierra del Fuego, Hoste, Navarino, Gordon, Wollastone, Noir, Staten, Hermite, Santa Inés, Clarence, Dawson, Capitán Aracena, Londonderry, Picton, Lennox, Nueva, Diego Ramírez, O'Brien, and Desolación Islands among many others |
Highest point | Monte Shipton [es] |
Administration | |
Region | ഫലകം:Country data Magallanes y Antártica Chilena |
Provinces | Tierra del Fuego Province and Antártica Chilena |
Communes | Cabo de Hornos, Antártica, Porvenir, Primavera, Timaukel |
Province | Tierra del Fuego |
Demographics | |
Population | >135,000 (2010) |
Ethnic groups | Argentines, Chileans, Selknams, Kawésqar, Yaghans |
യൂറോപ്യൻ അധിനിവേശത്തെ തുടർന്ന് ദേശവാസികളായ സെൽക്ക്നാം, യാഘാൻ ജനവംശങ്ങൾ, രോഗബാധയിലും യൂറോപ്യന്മാരുമായുള്ള അസന്തുലിതമായ ഏറ്റുമുട്ടലുകളിലും മിക്കവാറും ഇല്ലാതായി. ഇന്ന് സെൽക്ക്നാമുകൾ വ്യതിരിക്തമായ ഒരു ജനവർഗ്ഗമെന്ന നിലയിൽ അന്യംനിന്നുപോവുകയും അവരുടെ ഭാഷ ഇല്ലാതാവുകയും ചെയ്തിരിക്കുന്നു. അവശേഷിക്കുന്ന യാഘാനുകളിൽ ഒരു വിഭാഗം നവാരീനോ ദ്വീപിലെ ഉകീകായിലും മറ്റുള്ളവർ ചിലിയിലും അർജന്റീനയിലും പലയിടങ്ങളിലായി ചിന്നിച്ചിതറിയും ജീവിക്കുന്നു.
ദ്വീപസമൂഹത്തിന്റെ വിസ്തീർണം: സു. 71, 484 ച.കീ.മീ. ഇതിൽ ഏറ്റവും വലിയ ദ്വീപായ, ടീറാ-ദെൽ-ഫ്യൂഗോയ്ക്ക് 49,935 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകൾ: കിഴക്ക് അറ്റ്ലാന്തിക് സമുദ്രം, തെക്ക് അന്റാർട്ടിക് സമുദ്രം, പടിഞ്ഞാറ് പസിഫിക് സമുദ്രം. കേപ്ഹോൺ മുനമ്പാണ് ദ്വീപസമൂഹത്തിന്റെ തെക്കേ മുനമ്പ്. ജനസംഖ്യ: 3600. ടീറാ-ദെൽ-ഫ്യൂഗോയുടെ പൂർവ ഭാഗങ്ങൾ ആർജന്റീനയ്ക്കും, പശ്ചിമഭാഗങ്ങൾ ചിലിക്കും അധികാരപ്പെട്ടതാണ്. നവറിൻ, ഹോസ്തെ, ക്ലാരൻസ്, സാന്റാഇന എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ. ടീറാ-ദെൽ-ഫ്യൂഗോ ദ്വീപിന് ഐല ഗ്രാൻഡെ (Isla Grande) എന്നും പേരുണ്ട്. ഈ പ്രദേശങ്ങളുൾക്കൊള്ളുന്ന ആർജന്റീനൻ പ്രവിശ്യക്കും ടീറാ-ദെൽ-ഫ്യൂഗോ എന്നാണ് പേർ. പ്രവിശ്യാ വിസ്തീർണം: 21571 ച. കി. മീ.; ജനസംഖ്യ: 134036 (1999), തലസ്ഥാനം: ഉഷൂയയിയ; ജനസംഖ്യ: 29166 (1991).