ടെഡ്രോസ് അഥാനം
From Wikipedia, the free encyclopedia
ടെഡ്രോസ് അഥാനം ഗബ്രിയേസസ് ( Tigrinya: ቴዎድሮስ አድሓኖም ገብረኢየሱስ ; ജനനം 3 മാർച്ച് 1965) [1] എത്യോപ്യൻ ജീവശാസ്ത്രജ്ഞനും പൊതുജനാരോഗ്യഗവേഷകനുമാണ്. [2] 2017 മുതൽ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നു. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കക്കാരനാണ് ടെഡ്രോസ് എന്നത് ആഫ്രിക്കൻ യൂണിയൻ അംഗീകരിച്ചിട്ടുണ്ട്. [3] ഡയറക്ടർ ജനറലായി സേവനമനുഷ്ഠിക്കുന്നതിനുമുമ്പ് അദ്ദേഹം എത്യോപ്യൻ സർക്കാരിൽ രണ്ട് ഉന്നത പദവികൾ വഹിച്ചു; 2005 മുതൽ 2012 വരെ ആരോഗ്യമന്ത്രിയായും , 2012 മുതൽ 2016 വരെ വിദേശകാര്യ മന്ത്രിയായും.
വസ്തുതകൾ ടെഡ്രോസ് അഥാനം ഗബ്രിയേസസ്, ലോകാരോഗ്യസംഘടനയുടെ 8ആമത്തെ ഡയറക്റ്റർ ജനറൽ ...
ടെഡ്രോസ് അഥാനം ഗബ്രിയേസസ് | |
---|---|
ቴዎድሮስ አድሓኖም ገብረኢየሱስ | |
ലോകാരോഗ്യസംഘടനയുടെ 8ആമത്തെ ഡയറക്റ്റർ ജനറൽ | |
പദവിയിൽ | |
ഓഫീസിൽ 2017 ജൂലൈ 1 | |
Deputy | സൗമ്യ സ്വാമിനാഥൻ(ശാസ്ത്രജ്ഞ) ജെയ്ൻ എല്ലിസൺ പീറ്റർ സലമ |
മുൻഗാമി | മാർഗരറ്റ് ചാൻ |
വിദേശകാര്യമന്ത്രി | |
ഓഫീസിൽ 2012 നവംബർ 29 – 2016 നവംബർ 1 | |
പ്രധാനമന്ത്രി | ഹെയ്ലെമറിയം ഡെസാലേഗ്ൻ |
മുൻഗാമി | ബെർഹേൻ ഗെബ്രെ-ക്രിസ്റ്റോസ് (നിയുക്തചുമതല) |
പിൻഗാമി | വൊർക്നേ ഗെബെയേഹു |
ആരോഗ്യമന്ത്രി | |
ഓഫീസിൽ 2005 ഒക്റ്റോബർ 12 – 2012 നവംബർ 29 | |
പ്രധാനമന്ത്രി | |
മുൻഗാമി | കെബേഡെ തഡേസി |
പിൻഗാമി | കെസെറ്റെബിർഹാൻ അഡ്മാസു |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ടെഡ്രോസ് അഥാനം ഗബ്രിയേസസ് (1965-03-03) 3 മാർച്ച് 1965 (59 വയസ്സ്) അസ്മാര, എറിത്രിയ പ്രൊവിൻസ്, എത്യോപ്യൻ സാമ്രാജ്യം (നിലവിൽ എറിത്രിയ) |
രാഷ്ട്രീയ കക്ഷി | ടിഗ്രെ പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് |
മറ്റ് രാഷ്ട്രീയ അംഗത്വം | എത്യോപ്യൻ പീപ്പിൾസ് റെവലൂഷ്യനറി ഡെമോപ്പ്ക്രാറ്റിക് പാർട്ടി (2019നു മുൻപ്) |
കുട്ടികൾ | 5 |
അൽമ മേറ്റർ |
|
ഒപ്പ് | |
ശാസ്ത്രീയ ജീവിതം | |
പ്രബന്ധം | The effects of dams on malaria transmission in Tigray Region, northern Ethiopia, and appropriate control measures (2000) |
അടയ്ക്കുക
ടൈം മാസിക 2020 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി ടെഡ്രോസിനെ ഉൾപ്പെടുത്തി. [4]