ടോറി വിൽസൺ
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ മോഡൽ, ഫിറ്റ്നസ് മത്സരാർത്ഥി, അഭിനേത്രി, മുൻ പ്രൊഫഷണൽ ഗുസ്തിക്കാരി എന്നീ വിവിധ നിലകളിൽ അറിയപ്പെടുന്ന ഒരു വനിതയാണ് ടോറി ആനി വിൽസൺ (ജനനം: ജൂലൈ 24, 1975). ലോക ചാമ്പ്യൻഷിപ്പ് റെസ്ലിംഗ് (WCW), വേൾഡ് റെസ്ലിംഗ് എന്റർടെയിൻമെന്റ് (WWE). എന്നിവയിൽ പങ്കെടുക്കുന്ന സമയത്ത് ഇവർ വളരെയധികം പ്രശസ്തയായിരുന്നു.
ടോറി വിൽസൺ | |
---|---|
റിങ് പേരുകൾ | സാമന്ത[1] Torrie Wilson |
ഉയരം | 5 ft 7 in (1.70 m)[2] |
ഭാരം | 134 lb (61 kg) |
ജനനം | (1975-07-24) ജൂലൈ 24, 1975 (48 വയസ്സ്) ബോയ്സ്, ഇഡാഹോ, അമേരിക്കൻ ഐക്യനാടുകൾ |
താമസം | ലോസ് ആഞ്ചലസ്, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ |
അളവെടുത്ത സ്ഥലം | ബോയ്സ്, ഇഡാഹോ[2] |
പരിശീലകൻ(ർ) | ഡേവ് ഫിൻലേ John Laurinaitis Billy Kidman |
അരങ്ങേറ്റം | ഫെബ്രുവരി 21, 1999 |
വിരമിച്ചത് | മെയ് 8, 2008 |
ഒരു ഫിറ്റ്നസ് മത്സരാർത്ഥിയെന്ന നിലയിൽ, 1999-ൽ നടന്ന വിൽസൺ മിസ്സ് ഗാലക്സി മത്സരത്തിൽ അവർ വിജയിച്ചു.[3][4] അധികം വൈകാതെ, ലോക മല്ലയുദ്ധ ചാമ്പ്യൻഷിപ്പ് കരാർ ഒപ്പുവയ്ക്കുകയും,1999 മുതൽ 2001 വരെയുള്ള കാലഘട്ടത്തിൽ, WWE പട്ടം ലഭിക്കുന്നതുവരെ അവർ അവിടെ തുടരുകയും ചെയ്തു.[5][6][7] 2001- ൽ ദ വേൾഡ് റെസ്ലിങ് ഫെഡറേഷന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) 'ദ ഇൻവേഷൻ' എന്ന ടെലിവിഷൻ പരിപാടിയുടെ ഭാഗമായി അവർ ടെലിവിഷനിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി.[8] ഈ റെസ്ലിംഗ് പരമ്പരയുടെ ഭാഗമായിട്ടുള്ള ഏറ്റവും വലിയ കഥാഗതി നടന്നത് 2003-ൽ ഡോൺ മാരിയുമായി വൈരാഗ്യമുണ്ടായപ്പോഴാണ്.[9] വിൻസ് ഡെവിൾസ് എന്നറിയപ്പെടുന്ന ഓൾ-പെൺ സ്റ്റേബിളിന്റെ (ടെലിവിഷൻ കഥാഗതിയിലെ ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ സംഘം) ഭാഗമാണ് ടോറി വിൻസൺ. 2006-ൽ ഈ ടെലിവിഷൻ പരിപാടിയുടെ റൺ അവസാനിച്ചു.
പ്രൊഫഷണൽ ഗുസ്തിമത്സരങ്ങളോടൊപ്പം എഫ്.എച്ച്.എം., പ്ലേബോയ് (രണ്ടു തവണ) ഉൾപ്പെടെയുള്ള നിരവധി മാസികകളുടെ കവർ പേജുകളിലും അവർ പ്രത്യക്ഷപ്പെട്ടു. 'ബേവാച്ച്' എന്ന ടി.വി ഷോയിൽ ടോറി വിൽസൻ അതിഥി താരമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
2019 ഏപ്രിൽ 6 ന് ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിൽ വിൽസനെ ഉൾപ്പെടുത്തി.[10]