ഡെറ്റേഴ്സ് പ്രിസൺ
From Wikipedia, the free encyclopedia
കടം വീട്ടാൻ കഴിയാത്തവർക്കുള്ള തടവറയാണ് ഡെറ്റേഴ്സ് പ്രിസൺ. 19ആം നൂറ്റാണ്ടിന്റെ പകുതിയോടെ ഡെറ്റേഴ്സ് പ്രിസണുകൾ (അടച്ചുപൂട്ടിയ തൊഴിലിടങ്ങളോട് സാമ്യമുള്ളവ) പശ്ചിമ യൂറോപ്പിലും മറ്റും തിരിച്ചടയ്ക്കാത്ത കടം കൈകാര്യം ചെയ്യുന്നതിന് പൊതുവെയുള്ള രീതിയായി മാറിയിരുന്നു.[1] ജോലി ചെയ്ത് കടം വീട്ടാനുള്ള പണം കണ്ടെത്തുകയോ പുറത്തു നിന്ന് ആവശ്യമായ പണം സ്വരൂപിക്കുകയോ ചെയ്യുന്നതു വരെ കടബാദ്ധ്യതയുള്ളവർ ഇവിടെ തടവിലായിരിക്കും. ഇവരുടെ തൊഴിലിന്റെ ഉല്പന്നങ്ങൾ കട ബാദ്ധ്യത തീർക്കാനും അവരുടെ ചെലവിനുമായി ചെലവഴിക്കപ്പെടുന്നു. ആധുനിക ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കടബാദ്ധ്യതയുള്ളവരെ തടവിലാക്കി ജോലി ചെയ്യിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നു.