![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b4/Jobless_migrant_workers_at_Delhi_during_lockdown_IMG_20200414_144754.jpg/640px-Jobless_migrant_workers_at_Delhi_during_lockdown_IMG_20200414_144754.jpg&w=640&q=50)
ഡൽഹിയിലെ കോവിഡ്-19 പകർച്ചവ്യാധി
2020 ൽ ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ / From Wikipedia, the free encyclopedia
ഇന്ത്യൻ യൂണിയൻ പ്രദേശമായ ദില്ലിയിൽ 2019-20 കൊറോണ വൈറസ് മഹാമാരി സ്ഥിരീകരിച്ചു.രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പോലെ ദില്ലിയും ലോക്ക്ഡൗണിൽ ആണ്. ആദ്യ കേസ് 2020 മാർച്ച് 2 നാണ് റിപ്പോർട്ട് ചെയ്തത്. 2020 ഏപ്രിൽ 21 ന് റിപ്പോർട്ട് ചെയ്ത ആകെ രോഗികളുടെ എണ്ണം 2156ഉം മരണം 47ഉം ആണ്.[1] [2]
![]() Keeping social distance jobless migrant workers at Delhi at a que for free lunch during lockdown on 14 April 2020 | |
![]() Confirmed cases reported | |
രോഗം | COVID-19 |
---|---|
Virus strain | SARS-CoV-2 |
സ്ഥലം | Delhi, India |
ആദ്യ കേസ് | 2 March 2020 |
ഉത്ഭവം | China |
സ്ഥിരീകരിച്ച കേസുകൾ | 2,53,075 (22 സെപ്റ്റംബർ 2020) |
സജീവ കേസുകൾ | 31,587 |
ഭേദയമായവർ | 2,16,401 (22 സെപ്റ്റംബർ 2020) |
മരണം | 5,087 (23 സെപ്റ്റംബർ 2020) |
2020 മാർച്ച് 22 ന് ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം 14-മണിക്കൂർ ജനതാ കർഫ്യൂ നടപ്പിലായി.[3] [4] തുടർന്ന് 2020 മാർച്ച് 24ന് ദേശവ്യാപക ലോക്ക്ഡൗൺ നടപ്പിലാക്കിയതിന്റെ ഭാഗമായി ഡൽഹിയും അതിന്റെ ഭാഗമായി. [5]
2020 മാർച്ച് 29 ന് ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും ആയിരക്കണക്കിന് കുടിയേറ്റക്കാർ ആനന്ദ് വിഹാർ ബസ് സ്റ്റേഷനിൽ തടിച്ചുകൂടി. [6] നിസാമുദ്ദീൻ വെസ്റ്റിലെ അലാമി മർകസ് ബംഗ്ലേവാലി പള്ളിയിലെ ഒരു മത സദസ്സിൽ നിന്ന് 3000 ത്തിലധികം ആളുകളെ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയതിനെത്തുടർന്ന് കസ്റ്റഡിയിലെടുത്തു. മർക്കസിൽ വിദേശികളടക്കമുള്ള 1300 തബ്ലീഗികൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. [7] [8] [9]
ലോക്ക്ഡൗണിന്റെയും വാഹനഗതാഗതം കുറഞ്ഞതിന്റെയും ഫലമായി ദില്ലിയിലെ വായു ഗുണനിലവാര സൂചിക മെച്ചപ്പെട്ടുവെന്ന റിപ്പോർട്ട് 2020 മാർച്ച് 28 ന് പുറത്തു വന്നു. [10]