തലശ്ശേരി
കണ്ണൂർ ജില്ലയിലെ പട്ടണം / From Wikipedia, the free encyclopedia
തലശ്ശേരി കേരളത്തിലെ മലബാർ തീരത്തുള്ള ഒരു പട്ടണമാണ്. കണ്ണൂർ ജില്ലാ തലസ്ഥാനത്തുനിന്നും 21 കി.മീ അകലെയാണ് തലശ്ശേരി. ടെലിച്ചെറി എന്നത് തലശ്ശേരിയുടെ ആംഗലേയ വൽക്കരിക്കപ്പെട്ട പേരാണ്. 1869-ൽ സ്ഥാപിക്കപ്പെട്ട [2] തലശ്ശേരി മുനിസിപ്പാലിറ്റിയിലെ ജനസംഖ്യ ഇപ്പോൾ ഏകദേശം 500,000 ആണ്. വടക്കേ മലബാറിലെ ഏറ്റവും അധികം ജനവാസം ഉള്ള പട്ടണമാണ് തലശ്ശേരി. അറബിക്കടലിന്റെ തീരത്ത് മാഹി, കോഴിക്കോട്, വയനാട്, കൊടഗ് എന്നി സ്ഥലങ്ങളാൽ ചുറ്റപെട്ട പ്രദേശമാണ് തലശ്ശേരി.
തലശ്ശേരി | |
അപരനാമം: മൂന്ന് "C" കളുടെ നാട്. ക്രിക്കറ്റ്, കേക്ക്, സർക്കസ് | |
11.75°N 75.49°E / 11.75; 75.49 | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
ഭരണസ്ഥാപനം(ങ്ങൾ) | മുനിസിപ്പാലിറ്റി |
ചെയർ പേർസൺ | ജമുന റാണി ടീച്ചർ |
' | |
' | |
വിസ്തീർണ്ണം | 23.96ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 99,386[1] |
ജനസാന്ദ്രത | 4,148/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
670 1xx +91 490 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | തലശ്ശേരി കോട്ട, കടപ്പുറം, കടലിനു സമീപത്തുള്ള പാർകുകൾ |