തലാസ
From Wikipedia, the free encyclopedia
നെപ്ട്യൂണിന്റെ ഒരു ഉപഗ്രഹമാണ് തലാസ. 1989 ൽ വോയേജർ-2 ചിത്രങ്ങളിലൂടെയാണ് ഇതിനെ കണ്ടുപിടിച്ചത്. മാതൃഗ്രഹത്തിൽ നിന്നുള്ള അകലംകൊണ്ട് രണ്ടാമതാണ് ഈ ഉപഗ്രഹം. കടൽ എന്നതിന്റെ ഗ്രീക്ക് പദമാണ് തലാസ. ഗ്രീക്ക് പുരാണങ്ങളിൽ ഈതറിന്റെയും ഹെമെറയുടെയും മകളാണ് തലാസ. ഇത് നെപ്റ്റ്യൂണിൽ നിന്ന് 50,000 കിലോമീറ്റർ ദൂരെയായി ഏഴര മണിക്കൂർ കൊണ്ട് നെപ്ട്യൂണിന്റെ മധ്യരേഖയ്ക്കു സമാന്തരമായി വൃത്താകൃതിയുള്ള സഞ്ചാരപഥത്തിലൂടെ ഒരു പ്രദക്ഷിണം വയ്ക്കുന്നു. ക്രമരഹിതമായ രൂപമുള്ള ഇതിന്റെ ശരാശരി വ്യാസം 80 കിലോമീറ്ററാണ്. വളരെ ചെറിയ ഈ ഉപഗ്രഹത്തിന്റെ സാന്ദ്രത, ഘടന, ആന്തരിക സ്വഭാവം മുതലായ കാര്യങ്ങൾ നമ്മൾക്ക് ഇതുവരെ കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. കാര്യമായി വലിപ്പം ഇല്ലാത്തതിനാൽ സ്വാഭാവികമായി അന്തരീക്ഷവും, ഭൗമ പ്രവർത്തനങ്ങളും ഇതിന് കാണുകയില്ല.
വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | Richard J. Terrile[1] and Voyager Imaging Team |
കണ്ടെത്തിയ തിയതി | September 1989 |
വിശേഷണങ്ങൾ | |
ഉച്ചാരണം | /θəˈlæsə/[2] |
പേരിട്ടിരിക്കുന്നത് | Θάλασσα Thalassa |
Adjectives | Thalassian /θəˈlæsiən/[3] |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ[4][5] | |
ഇപ്പോക്ക് 18 August 1989 | |
സെമി-മേജർ അക്ഷം | 50074.44 km |
എക്സൻട്രിസിറ്റി | 0.00176±0.00054 |
പരിക്രമണകാലദൈർഘ്യം | 0.31148444±0.00000006 d |
ചെരിവ് |
|
ഉപഗ്രഹങ്ങൾ | Neptune |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 108 × 100 × 52 km[6][7] |
ശരാശരി ആരം | 40.7±2.8 km[8] |
ശരാശരി സാന്ദ്രത | 1.23±0.43 g/cm3[9] |
Rotation period | synchronous |
Axial tilt | zero |
അൽബിഡോ | 0.091[6][8] |
താപനില | ~51 K mean (estimate) |
23.32[8] |
അടയ്ക്കുക