തൂത്തുക്കുടി തുറമുഖം
From Wikipedia, the free encyclopedia
തമിഴ്നാട്ടിലെ ഒരു പ്രധാന തുറമുഖമാണ് തൂത്തുക്കുടി തുറമുഖം. മുൻ ചിദംബരനാർ ജില്ലയുടെ ആസ്ഥാന പട്ടണമായിരുന്നു. തൂത്തുക്കുടി മാന്നാർ ഉൾക്കടൽ തീരത്തെ ഒരു തുറമുഖ പട്ടണം എന്ന നിലയിലാണ് പ്രസിദ്ധമായിട്ടുള്ളത്. തമിഴ്നാട്ടിലെ ഒരു പ്രധാന തീരദേശ ഗതാഗത-വാണിജ്യ-മത്സ്യബന്ധന കേന്ദ്രം എന്ന നിലയിലും തൂത്തുക്കുടി ശ്രദ്ധേയമാണ്. 4,621 ച.കി.മീ. വിസ്തൃതിയിൽ വ്യാപിച്ചിരിക്കുന്ന തൂത്തുക്കുടി ജില്ലയുടെ വടക്കു വിരുദനഗർ ജില്ലയും കിഴക്കു രാമനാഥപുരം ജില്ലയും ഇന്ത്യൻ സമുദ്രവും തെക്കു കന്യാകുമാരി ജില്ലയും പടിഞ്ഞാറ് തിരുനെൽവേലി ജില്ലയും അതിരുകൾ നിർണയിക്കുന്നു. ജനസംഖ്യ: 15,65,743 (2001); ജനസാന്ദ്രത: 334/ച.കി.മീ. (2001)
വസ്തുതകൾ തൂത്തുക്കുടി തുറമുഖം, Country ...
തൂത്തുക്കുടി തുറമുഖം | |
---|---|
തുറമുഖ നഗരം | |
Nickname(s): Pearl City | |
Country | India |
State | Tamil Nadu |
District | Thoothukudi |
• ഭരണസമിതി | Thoothukudi Corporation |
• Mayor | L. Sasikala Pushpa |
• ആകെ | 353.07 ച.കി.മീ.(136.32 ച മൈ) |
ഉയരം | 4 മീ(13 അടി) |
(2001)[1] | |
• ആകെ | 436,094 (2,007) |
• ജനസാന്ദ്രത | 46.75/ച.കി.മീ.(121.1/ച മൈ) |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 628 0xx |
Telephone code | 91 (0) 461 |
വാഹന റെജിസ്ട്രേഷൻ | TN-69 |
Coastline | 40 kilometres (25 mi) |
Lok Sabha constituency | Thoothukudi |
Vidhan Sabha constituency | Thoothukudi |
Civic agency | Thoothukudi Corporation |
Climate | Aw (Köppen) |
അടയ്ക്കുക