തോമസ് മാൻ
From Wikipedia, the free encyclopedia
പോൾ തോമസ് മാൻ (ജനനം - 1875 ജൂൺ 6 , മരണം - 1955 ഓഗസ്റ്റ് 12) ജർമ്മൻ നോവലിസ്റ്റും സാമൂഹിക വിമർശകനും മനുഷ്യസ്നേഹിയും എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമാണ്. തന്റെ ബിംബാത്മകവും പലപ്പോഴും വിരോധാഭാസാത്മകവുമായ നോവലുകളുടെ ശേഖരത്തിനും നീണ്ട കഥകൾക്കും പുകൾപെറ്റ അദ്ദേഹം ഒരു എഴുത്തുകാരന്റെയും ചിന്തകന്റെയും മനസ്സിലേക്ക് വെളിച്ചം വീശുന്നതിൽ പ്രശസ്തനാണ്. യൂറോപ്പിന്റെയും ജർമ്മനിയുടെയും 20-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ആത്മാവിനെ വിശകലനം ചെയ്യുന്നതിൽ അഗ്രഗണ്യനായ അദ്ദേഹം നവീകരിച്ച ബൈബിൾ കഥകളും ജർമ്മൻ കഥകളും ഗോയ്ഥെ, നീഷേ, ഷോപ്പെൻഹോവെർ എന്നിവരുടെ ആശയങ്ങളും തന്റെ സാഹിത്യ സൃഷ്ട്രികളിൽ ഉപയോഗിച്ചു.
വസ്തുതകൾ തോമസ് മാൻ, ജനനം ...
തോമസ് മാൻ | |
---|---|
ജനനം | Paul Thomas Mann (1875-06-06)6 ജൂൺ 1875 Lübeck, Germany |
മരണം | 12 ഓഗസ്റ്റ് 1955(1955-08-12) (പ്രായം 80) Zurich, Switzerland |
തൊഴിൽ | Novelist, short story writer, essayist |
Period | 1896–1954 |
Genre | Novel, novella, Bildungsroman, historical novel, picaresque |
ശ്രദ്ധേയമായ രചന(കൾ) | Buddenbrooks, The Magic Mountain, Death in Venice |
അവാർഡുകൾ | Nobel Prize in Literature 1929 |
കയ്യൊപ്പ് |
അടയ്ക്കുക